വേദാന്തയെ പിന്തുണച്ച് രാംദേവ്; പതഞ്ജലിയെ ബഹിഷ്ക്കരിച്ച് തമിഴ്ജനത

ചെന്നൈ: വേദാന്ത ​ഗ്രൂപ്പിനെ പിന്തുണച്ച് യോ​ഗ ​ഗുരു ബാബാ രാംദേവ്. ലണ്ടൻ സന്ദർശനത്തിനിടെ വേദാന്ത തലവനും ഭാര്യക്കുമൊപ്പം എടുത്ത ചിത്രങ്ങൾ...

വേദാന്തയെ പിന്തുണച്ച് രാംദേവ്; പതഞ്ജലിയെ ബഹിഷ്ക്കരിച്ച് തമിഴ്ജനത

ചെന്നൈ: വേദാന്ത ​ഗ്രൂപ്പിനെ പിന്തുണച്ച് യോ​ഗ ​ഗുരു ബാബാ രാംദേവ്. ലണ്ടൻ സന്ദർശനത്തിനിടെ വേദാന്ത തലവനും ഭാര്യക്കുമൊപ്പം എടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത രാംദേവ്, വേദാന്തയെ പിന്തുണച്ചുകൊണ്ടുള്ള സന്ദേശവും പങ്കുവെച്ചു. രാജ്യത്തിന്റെ പുരോ​ഗതിയുടെ ക്ഷേത്രങ്ങളാണ് വ്യവസായങ്ങളെന്നും അവ പൂട്ടരുതെന്നുമാണ് രാംദേവ് ട്വീറ്റ് ചെയ്തത്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സാമ്പത്തിക പുരോഗതിയും സൃഷ്ടിച്ച് രാഷ്ട്രനിര്‍മാണ പ്രക്രിയക്ക് വേദാന്ത നൽകിയ സംഭാവനയെ അഭിവാദ്യം ചെയ്യുന്നെന്നും രാം​ദേവ് പറഞ്ഞു.

വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥനായ അനില്‍ അഗര്‍വാളിനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രമാണ് രാംദേവ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തത്. തൂത്തുക്കുടിയിൽ പ്രദേശവാസികളെ ഉപയോ​ഗിച്ച് അന്താരാഷ്ട്രതലത്തിലുള്ള ​ഗൂഢാലോചനക്കാരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും രാംദേവ് ട്വീറ്റ് ചെയ്തു. അതേസമയം, വേദാന്ത ​ഗ്രൂപ്പിന്റെ ഉടമസ്ഥനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റുചെയ്ത യോ​ഗ ​ഗുരു ബാബാ രാംദേവിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.

വേദാന്തയെ പിന്തുണച്ച് രം​ഗത്തെത്തിയ രാംദേവിനെതിരെ പ്രതിഷേധം കനക്കുകയാണ്. രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ട്വിറ്ററില്‍ ഉയരുന്നത്. തമിഴ്നാട്ടിൽ പതഞ്ജലിയുടെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Story by
Next Story
Read More >>