അസാം ബി.ജെ.പി എം.എല്‍.എ അമീനുല്‍ ഹഖിനു നേരെ വധഭീഷണി

ഗുവാഹത്തി: അസാമില്‍ ബി.ജെ.പി എം.എല്‍.എ അമീനുല്‍ ഹഖ് ലസ്‌കറിനാണ് വധഭീഷണി. പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ടുള്ള വധഭീഷണി കത്തിനോടൊപ്പം രണ്ട് ബുള്ളറ്റുകളും...

അസാം ബി.ജെ.പി എം.എല്‍.എ അമീനുല്‍ ഹഖിനു നേരെ വധഭീഷണി

ഗുവാഹത്തി: അസാമില്‍ ബി.ജെ.പി എം.എല്‍.എ അമീനുല്‍ ഹഖ് ലസ്‌കറിനാണ് വധഭീഷണി. പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ടുള്ള വധഭീഷണി കത്തിനോടൊപ്പം രണ്ട് ബുള്ളറ്റുകളും എം.എല്‍.എയ്ക്ക് ലഭിച്ചു. പതിനഞ്ച് ദിവസത്തിനകം പാര്‍ട്ടി വിടണമെന്നും അദ്ദേഹം മുസ്ലീമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

സോനായി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ലസ്‌കര്‍. 'സേവ് സെക്യൂര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫ് മുസ്ലിംസ്' എന്ന സംഘടനയുടെ ബറാക് വാലി ഘടകത്തിന്റെ പേരിലാണ് ഭീഷണിയെന്ന് പൊലീസ് അറിയിച്ചു.

ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയ സംഘടനകളാണെന്നും മുസ്ലീങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും മുസ്ലീം എന്ന നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ പാടില്ലെന്നുമാണ് കത്തിലെ ഉള്ളടക്കമെന്ന് എം.എല്‍.എ പറഞ്ഞു.

Story by