ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ തുടരണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം- അമിത് ഷാ

മുഗുല്‍സരായി: ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലിയുള്ള വാക്‌പോരില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ...

ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ തുടരണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം- അമിത് ഷാ

മുഗുല്‍സരായി: ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലിയുള്ള വാക്‌പോരില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) അസാമില്‍ നിന്ന് ബംഗ്ലാദേശികളെ പുറത്താക്കാനുള്ളതാണെന്നും എന്നാല്‍ കോണ്‍ഗ്രസും മമതയും ഇതിനെതിരാണെന്നും അമിത് ഷാ പറഞ്ഞു.

എന്‍.ആര്‍.സി വേണോ വേണ്ടയോ എന്ന് ഞാന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. അദ്ദേഹത്തിന് ഉത്തരമില്ല. ബംഗ്ലാദേശികളെ പുറത്താക്കണോ വേണ്ടയോ?. അതിക്രമിച്ച് കയറിവരെ സംരക്ഷിക്കണമോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് ഉത്തരം പറണം, അമിത് ഷാ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എന്‍.ആര്‍.സിക്കെതിരെ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് പ്രതിഷേധിത്താന്‍ തീരുമാനിച്ചിരുന്നു. എന്‍.ആര്‍.സിക്കെതിരെ തൃണമൂല്‍ അദ്ധ്യക്ഷ മമതാ ബാനര്‍ജി കടുത്ത പ്രതിഷേധത്തിലാണ്.

ഉത്തര്‍പ്രദേശിലെ മുഗുള്‍സരായ് റെയില്‍വേ സ്റ്റേഷന് പേരുന്ന വേദിയിലാണ് അമിത് ഷായുടെ പ്രതികരണം. മുഗുള്‍സരായ് റെയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് സൈദാന്ദികന്‍ ദീന്‍ ദയാല്‍ ഉപാധ്യയുടെ പേരാണ് നല്‍കിയത്. 1968 ല്‍ ഉപാദ്യയെ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Story by
Read More >>