മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിച്ച ലോംഗ് മാര്‍ച്ച് നേതാവ് അശോക് ധവാലെ പൊളിറ്റ് ബ്യൂറോയിലേക്ക്

ഹൈദരാബാദ്: സിപിഐഎമ്മിന്റെ പുതിയ പൊളിറ്റ് ബ്യൂറോയിലേക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ധവാലെ തെരഞ്ഞെടുക്കപ്പെട്ടേക്കും. രാജ്യം...

മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിച്ച ലോംഗ് മാര്‍ച്ച് നേതാവ് അശോക് ധവാലെ പൊളിറ്റ് ബ്യൂറോയിലേക്ക്

ഹൈദരാബാദ്: സിപിഐഎമ്മിന്റെ പുതിയ പൊളിറ്റ് ബ്യൂറോയിലേക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ധവാലെ തെരഞ്ഞെടുക്കപ്പെട്ടേക്കും. രാജ്യം ശ്രദ്ധിച്ച കര്‍ഷകുടെ ലോംഗ് മാര്‍ച്ചിന്റെ സംഘാടകനായിരുന്നു അശോക് ധവാലെ.

നാസിക്കില്‍ നിന്ന് മുംബൈയിലേക്കാണ് മാര്‍ച്ച് നടന്നത്. പുതിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളെ ഞായറാഴ്ചയാണ് തെരഞ്ഞെടുക്കുക.

സിഐടിയു അഖിലേന്ത്യാ പ്രസിഡണ്ട് എകെ പത്മനാഭന്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായേക്കും. വര്‍ഷങ്ങളായി സിഐടിയു രംഗത്ത് നിന്ന് രണ്ട് പേരാണ് പൊളിറ്റ് ബ്യൂറോയില്‍ ഉണ്ടാവാറുള്ളത്. മറ്റൊരു അംഗമായ തപന്‍സെന്‍ പൊളിറ്റ് ബ്യൂറോയില്‍ തുടര്‍ന്നേക്കും.

Story by
Read More >>