കുടുംബ കലഹം: പിതാവ് കുട്ടികളെ പുഴയിലെറിഞ്ഞു കൊന്നു

ഹൈദരാബാദ്: കുടുംബ കലഹത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ മൂന്ന് കൂട്ടികളെ പിതാവ് പുഴയിലെറിഞ്ഞു കൊന്നു. കുട്ടികളുടെ മൃതശരീരം പുഴയില്‍...

കുടുംബ കലഹം: പിതാവ് കുട്ടികളെ പുഴയിലെറിഞ്ഞു കൊന്നു

ഹൈദരാബാദ്: കുടുംബ കലഹത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ മൂന്ന് കൂട്ടികളെ പിതാവ് പുഴയിലെറിഞ്ഞു കൊന്നു. കുട്ടികളുടെ മൃതശരീരം പുഴയില്‍ പൊങ്ങിയതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വെങ്കടേഷ് അമരാവതി ദമ്പതികളുടെ മക്കളായ പുനീറ്റ് (6), സഞ്ജയ് (3), രാഹുല്‍ മൂന്ന് മാസം എന്നിവരുടെ മൃതദേഹങ്ങളാണ് പുഴയില്‍ നിന്നും ലഭിച്ചത്. പ്രതിയുടെ രണ്ടാം ഭാര്യയാണ് അമരാവതി. കുട്ടികളുണ്ടാവാത്തതിനെ തുടര്‍ന്ന് ആദ്യ ഭാര്യയെ ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു. വെങ്കിടേഷിനെ പിടി കൂടാനായിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച സ്വന്തം വീട്ടിലേക്ക് പോയ അമരാവതിയേയും കുട്ടികളേയും രാത്രി വെങ്കിടേഷ് തിരികെ സ്വവസതിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതി കുട്ടികളെ പുഴയിലെറിയുകയുമായിരുന്നു. വെങ്കിടേഷ് നിരന്തരം മദ്യപിക്കുമായിരുന്നെങ്കിലും സ്വന്തം കുട്ടികളെ ഇത്തരത്തില്‍ മൃഗീയമായി കൊല്ലുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അമരാവതി പൊലീസിനോട് പറഞ്ഞു.

Story by
Read More >>