അല്‍വര്‍ സംഭവം: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍; തിരിച്ചടിച്ച് പിയുഷ് ഗോയല്‍

വെബ്ഡസ്‌ക്: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അല്‍വാറില്‍ ആള്‍ക്കൂട്ടം അക്രമിച്ച് അവശനാക്കിയ ഇരയെ ഉടനെ ആശുപത്രിയില്‍ എത്തികാതിരുന്ന പൊലീസ് നടപടിയില്‍...

അല്‍വര്‍ സംഭവം: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍; തിരിച്ചടിച്ച് പിയുഷ് ഗോയല്‍

വെബ്ഡസ്‌ക്: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അല്‍വാറില്‍ ആള്‍ക്കൂട്ടം അക്രമിച്ച് അവശനാക്കിയ ഇരയെ ഉടനെ ആശുപത്രിയില്‍ എത്തികാതിരുന്ന
പൊലീസ് നടപടിയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. അടിച്ചുകൊല തടയുന്നതിലും അക്രമണത്തിനിരയായ വ്യക്തിക്ക് ചികിത്സ ലഭ്യമാക്കുന്നതിലും സംസ്ഥാന അഭ്യന്തരവകുപ്പ് പരാജയപ്പെട്ടതായി അംഗങ്ങള്‍ സഭയില്‍ വാദിച്ചു.

ഇരയെ ആശുപത്രിയില്‍ എത്തിക്കാന്‍ മൂന്ന് മണിക്കൂര്‍ എടുക്കേണ്ടി വന്ന സാഹചര്യം അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആക്രമണം നടന്ന സ്ഥലത്തുനിന്നും ഏതാനു കിലോമീറ്റര്‍ മാത്രം ദൂരം മാത്രമേ ആശുപത്രിയിലേക്കുളളൂ എന്നിട്ടു ചികിത്സ ലഭ്യമാക്കാന്‍ വൈകിയതതിന്റെ കാരണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയുടെ പുതിയ ഇന്ത്യ ബ്രുട്ടല്‍ ഇന്ത്യാണെന്ന് വിശേഷിപ്പിച്ച് രാവിലെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. അതെസമയം, രാഹുല്‍ വെറുപ്പിന്റെ വ്യാപാരിയാണെന്ന് ബിജെപി തിരിച്ചടിച്ചു.


Story by
Read More >>