രാഷ്ട്രീയ തന്ത്രം മെനയാൻ അമിത്ഷാ-നിതീഷ് കൂടികാഴ്ച ഇന്ന് 

പട്ന: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. സംസ്ഥാനത്ത് സഖ്യം...

രാഷ്ട്രീയ തന്ത്രം മെനയാൻ അമിത്ഷാ-നിതീഷ് കൂടികാഴ്ച ഇന്ന് 

പട്ന: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. സംസ്ഥാനത്ത് സഖ്യം തുടരണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കുമെന്നാണ് സൂചന. ബിജെപിയുടെ നിലപാട് എന്താണെന്ന് വ്യക്തമായതിന് ശേഷമായിരിക്കും തീരുമാനമെന്നാണ് ഇതുസംബന്ധിച്ചു കഴിഞ്ഞ ദിവസം നിതീഷ് കുമാർ വ്യക്തമാക്കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനമാണു നിലവിലെ പ്രശ്നം.

ബിജെപിയുമായി കഴിഞ്ഞ വർഷം ജെഡിയു സഖ്യമുണ്ടാക്കിയതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ ഇരുനേതാക്കളും രാവിലെ പ്രാതലിനിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചയൂണിനു നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലാണു കൂടിക്കാഴ്ച. സീറ്റുവിഭജനം സംബന്ധിച്ച തീരുമാനമുണ്ടാകില്ലെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി സഖ്യത്തിൽ തുടരുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കും വിധമുള്ള ഒരു വിശാല അഭിപ്രായ ഐക്യം ഉണ്ടാകുമെന്നാണു കരുതുന്നത്.

Story by
Read More >>