'ആനയും അമ്പാരിയുമായി വന്ന് കേരളത്തില്‍ യുഡിഎഫിനെ ഭരണത്തില്‍ കൊണ്ടുവരുമെന്ന് ആരും കരുതേണ്ട': എ.കെ ആന്റണി

കോണ്‍ഗ്രസില്‍ പ്രതീക്ഷയുള്ള ഒരു പുതുതലമുറ കേരളത്തില്‍ വളര്‍ന്ന് വരികയാണെന്നും അവരുടെ കൈകളിലേക്ക് എതാനും വര്‍ഷത്തിനകം സംസ്ഥാന കോണ്‍ഗ്രസിന്റെ ഭരണം കൈമാറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: 'ആരും ആനയും അമ്പാരിയുമായി വന്ന് കേരളത്തില്‍ യുഡിഎഫിനെ ഭരണത്തിലേക്ക് ക്ഷണിച്ച് തിരികെ കൊണ്ട് വരും എന്ന് കരുതരുതെന്ന് മുതിര്‍ന്ന കൊണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രതീക്ഷയുള്ള ഒരു പുതുതലമുറ കേരളത്തില്‍ വളര്‍ന്ന് വരികയാണെന്നും അവരുടെ കൈകളിലേക്ക് എതാനും വര്‍ഷത്തിനകം സംസ്ഥാന കോണ്‍ഗ്രസിന്റെ ഭരണം കൈമാറപ്പെടുമെന്നും' അദ്ദേഹം പറഞ്ഞു.

ട്വന്റി ഫോര്‍ വാര്‍ത്താചാനലിനോടാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരും എന്ന് അവരെ ബോധിപ്പിക്കും വിധം ക്ഷമയോടെ കാത്തിരിക്കാനും കേരളത്തെ വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പ് നടത്താനും നിയമസഭ തിരഞ്ഞെടുപ്പ് വരെയുള്ള ഒന്നരവര്‍ഷം ഉപയോഗിയ്ക്കാന്‍ യു.ഡി.എഫിനൊട് എ.കെ.ആന്റണി നിര്‍ദേശിച്ചു.

ജംബോകമ്മറ്റി രൂപീകരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ എ.കെ ആന്റണിയുടെ താത്പര്യം ആണ് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ഇപ്പോഴും പ്രധാനപ്പെട്ടതെന്ന സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ പ്രചരണത്തെയും ബന്ധപ്പെടുത്തിക്കൊണ്ട് എ.കെ ആന്റണി പറഞ്ഞു.

Next Story
Read More >>