‌‌‌അ​ഗ്നി-5 വീണ്ടും പരീക്ഷിച്ചു

ഭുവനേശ്വർ: ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5 വീണ്ടും പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ വച്ചായിരുന്നു പരീക്ഷണം....

‌‌‌അ​ഗ്നി-5 വീണ്ടും പരീക്ഷിച്ചു

ഭുവനേശ്വർ: ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5 വീണ്ടും പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ വച്ചായിരുന്നു പരീക്ഷണം. മിസൈലിന്റെ പരീക്ഷണം വൻ വിജയമായിരുന്നുവെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചു. രാവിലെ 9.48നായിരുന്നു പരീക്ഷണം. ആറാം തവണയായിരുന്നു അ​ഗ്നി -5 പരീക്ഷിക്കുന്നത്.

അയ്യായിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവായുധം വഹിക്കാനാകും. 17 മീറ്റർ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈൽ. ഏഷ്യൻ ഭൂഖണ്ഡം പൂർണമായും യൂറോപ്പ്, ആഫ്രിക്ക എന്നിവയുടെ പകുതി ഭാ​ഗങ്ങലും അ​ഗ്നി-5ന്റെ പരിധിയിൽ വരും. ഇതോടെ ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള ഭീഷണികൾ പ്രതിരോധിക്കാൻ അ​ഗ്നി- 5നാകും.

Story by
Read More >>