മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് ബി.ജെ.പി എം.പി

സംഭവസമയത്ത് ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു

മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് ബി.ജെ.പി എം.പി

കൊല്‍ക്കത്ത: നടിയും ബി.ജെ.പി. എം.പിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. അമിതവേഗത്തില്‍ വരുന്ന കാര്‍ ദൂരെ നിന്ന് കണ്ട് വഴിയാത്രക്കാര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.സംഭവസമയത്ത് ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു. മകന്റെ കാര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തയറിഞ്ഞ് നിയമം നിമയത്തിന്റെ വഴിക്ക നടക്കട്ടെയെന്നാണ് രൂപ ഗാംഗുലി പ്രതികരിച്ചത്.

മകനെ താന്‍ സ്നേഹിക്കുന്നുണ്ട്. എന്നാല്‍ പോലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇതില്‍ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി പറഞ്ഞു. രൂപ ഗാംഗുലി ട്വീറ്റ് ചെയ്തു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആരെയും താന്‍ സഹിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പി.യുടെ അപ്പാര്‍ട്ട്മെന്റിന് സമീപമായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിപ്പോയ ആകാശിനെ പിതാവ് എത്തിയ ശേഷമാണ് പുറത്തിറക്കിയത്. അതേസമയം, ഇതേതുടര്‍ന്ന് ആകാശിനെ ജാദവ്പുര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആകാശിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

Read More >>