തുടരുന്ന ക്രൂരത; മഹാരാഷ്ട്രയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ബിഹാറില്‍ പീഡനശ്രമത്തിനിടെ യുവതിയെ തീകൊളുത്തി

ഉന്നാവോയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ.

തുടരുന്ന ക്രൂരത; മഹാരാഷ്ട്രയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ബിഹാറില്‍ പീഡനശ്രമത്തിനിടെ യുവതിയെ തീകൊളുത്തി

പാറ്റ്‌ന: ഉന്നാവോയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ തീക്കൊളുത്തി കൊന്ന സംഭവത്തിൽ വൻ പ്രതിഷേധങ്ങൾ ഉയരവെ രാജ്യത്തെ നടുക്കി വീണ്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ. മഹാരാഷ്ട്രയിലും ബീഹാറിലുമായി ഇന്ന് രണ്ടു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കൽമേശ്വരിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 32 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം നീണ്ട തിരച്ചിലിനൊടുവിൽ പാടത്തുനിന്നും കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.

ബാഹാറിൽ പീഡന ശ്രമം പരാജയപ്പെട്ടപ്പോൾ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച്ു. ബിഹാറിലെ മുസഫർപുരിൽ 23രകാരിക്കു നേരെയാണ് ആക്രമണമുണ്ടായത്. പീഡനശ്രമം പരാജയപ്പെട്ടതോടെ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം ഉന്നാവോയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ.

ഭാടിൻ ഖേഡായ്ക്ക് അടുത്തുള്ള ബീഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻസ് ചെയ്തത്. ഇവരിൽ രണ്ട് പേർ ഇൻസ്‌പെക്ടർമാരും മൂന്ന് പേർ കോൺസ്റ്റബിൾമാരുമാണ്.

Next Story
Read More >>