കൊല്ലപ്പെട്ട ഷെയില്‍സയെ കരസേന മേജര്‍ 6 മാസത്തിനിടെ ഫോണ്‍ ചെയ്തത് 3,500 തവണ

വെബ് ഡസ്‌ക്: കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസിന്റെ പിടിയിലായ കരസേന മേജര്‍ മറ്റൊരു ഓഫീസറുടെ ഭാര്യയെ കഴിഞ്ഞ 6 മാസത്തിനിടെ ഫോണില്‍ വിളിച്ചത് 3,500 തവണ. സൈനിക...

കൊല്ലപ്പെട്ട ഷെയില്‍സയെ കരസേന മേജര്‍ 6 മാസത്തിനിടെ ഫോണ്‍ ചെയ്തത് 3,500 തവണ

വെബ് ഡസ്‌ക്: കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസിന്റെ പിടിയിലായ കരസേന മേജര്‍ മറ്റൊരു ഓഫീസറുടെ ഭാര്യയെ കഴിഞ്ഞ 6 മാസത്തിനിടെ ഫോണില്‍ വിളിച്ചത് 3,500 തവണ. സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ ഷെയില്‍സ ദ്വിവേദിയെ കഴുത്തറുത്ത് കൊന്ന കേസില്‍ കോടതിയില്‍ ഹാജറാക്കിയ കരസേന മേജര്‍ നിഖില്‍ ഹാന്‍ദെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മേജര്‍ ഹന്‍ദയെ മീററ്റില്‍ വെച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഷെയില്‍സ് ദ്വിവേദിയെ കഴുത്തറുത്ത് കൊന്ന ശേഷം ഇയാള്‍ കടന്നുകളയുകായായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. കൊല്ലപ്പെടും മുമ്പെ ഇരുവരും കാറില്‍ കടുത്ത വാഗ്വാദം നടത്തിയതിനു തെളിവുകളുണ്ടെന്നും പൊലീസ് കോടതിയെ ധരിപ്പിച്ചു. മോജര്‍ ഹന്‍ദയ്ക്ക് ഷെയില്‍സെയെ വിവാഹം കഴിക്കണമെന്ന് കടുത്ത ആഗ്രഹം ഉണ്ടായിരുന്നുതായും പൊലീസ് പറയുന്നു.

''മേജര്‍ ഹന്‍ദ ഷെയില്‍സയെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. അയാള്‍ ദ്വിവേദിയെ ഏതാണ്ട് സ്വന്തമാക്കിയതുപോലെയായിരുന്നു.''
ഡല്‍ഹി പൊലീസ് വിജയ് കുമാര്‍ പറഞ്ഞു. മേജറുടെ ആഗ്രഹം നിരസിച്ചതിനെ തുടര്‍ന്ന് അയാള്‍ ഷെയില്‍സയെ കഴുത്തറുത്ത് കണ്‍ടോണ്‍മെന്റ് മേഖലയിലേക്ക് തളളുകയായിരുന്നുവെന്നാണ് പൊലിസിന്റെ ബലമായ സംശയമെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>