മഹാത്മാഗാന്ധിയെ അവഹേളിച്ചവര്‍ക്ക് മാപ്പു നല്‍കില്ലെന്ന് മോദി

ഭോപ്പാലില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രഗ്യാ സിങ്. മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളിലൊരാളുമാണ് അവര്‍.

മഹാത്മാഗാന്ധിയെ അവഹേളിച്ചവര്‍ക്ക് മാപ്പു നല്‍കില്ലെന്ന് മോദി

പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഗോഡ്‌സെ അനുകൂല പരാമര്‍ശം ആഗോള തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെ പ്രഗ്യയെ തള്ളി മോദി രംഗത്ത്. ഗാന്ധിയെയും ഗോഡ്‌സെയെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ ക്ഷമിക്കാവുന്നതല്ലെന്നും അസ്വസ്ഥപ്പെടുത്തുന്നതാണെന്നും സംസ്‌കാരസമ്പന്നരായ ജനതയ്ക്ക് യോജിച്ചതല്ലെന്നും മോദി മോദി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

പ്രഗ്യാ സിങ് ഠാക്കൂര്‍ ഇതാദ്യമല്ല ഗാന്ധി വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. ഗോഡ്‌സെ ഒരു ശരിയായ ദേശാഭിമാനിയാണെന്നും ഗോഡ്‌സെയെ കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് മറുപടി നല്‍കുമെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഭോപ്പാലില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രഗ്യാ സിങ്. മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളിലൊരാളുമാണ് അവര്‍.

ലോകത്താകമാനം ഏറെ ബഹുമാനിക്കപ്പെടുന്ന ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശം തങ്ങളുടെ ആഗോളപ്രതിച്ഛായയെ തകര്‍ക്കുമെന്ന തിരിച്ചറിവിനു പുറത്താണ് ബിജെപി നേതാക്കളുടെ പൊടുന്നനെയുള്ള നയം മാറ്റമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.

Read More >>