സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ജഡ്ജി ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ...

സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ജഡ്ജി ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ സുപ്രീംകോടതിയുടെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബ്രസീലിയന്‍ സംഘമാണ് ഹാക്കിങിനു പിന്നിലെന്നാണ് കരുതുന്നത്. പ്രതിരോധമന്ത്രാലയത്തിന്റെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സുപ്രീംകോടതിയുടെ വൈബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഹൈടെക് ബ്രസീല്‍ ഹാക്ക് ടീം എന്ന സംഘം ഹാക്ക് ചെയ്തു എന്ന സന്ദേശം പേജില്‍ കാണാമെങ്കിലും ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ചൈനീസ് സംഘമാണ് പ്രതിരോധമന്ത്രാലയത്തിന്റെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തിരുന്നു. ആഭ്യന്തരമന്ത്രാലത്തിന്റെ വൈബ്‌സൈറ്റും ഈ വര്‍ഷമാദ്യം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 2013ല്‍ ലോകത്താകമാനമുള്ള നൂറു കണക്കിന് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിനു പിന്നാലെ ഹൈടെക് ബ്രസീല്‍ ഹാക്ക് ടീം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Story by
Read More >>