ബാങ്ക് വായ്പാ തട്ടിപ്പ്: ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പില്‍ ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി. മെയ് 17ന് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിനോട്...

ബാങ്ക് വായ്പാ തട്ടിപ്പ്: ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പില്‍ ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി. മെയ് 17ന് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിനോട് ഹാജരാകണമെന്ന് സമിതി നിര്‍ദ്ദേശം നല്‍കി.

കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലിയുടെ അധ്യക്ഷതയിലുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അംഗമാണ്.

ആര്‍ബി ഗവര്‍ണര്‍ക്ക് എന്തെല്ലാം അധികാരങ്ങള്‍ വേണമെന്ന് അന്വേഷിക്കാനും ഈ വിശദീകരണ യോഗം ഉപയോഗപെടുത്തും. പൊതുമേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം ആര്‍ബിഐയ്ക്ക് ഇല്ലെന്ന് ഉര്‍ജിത് പട്ടേല്‍ പറഞ്ഞിരുന്നു.

നീരവ് മോദി പിഎന്‍ബി ബാങ്കില്‍ നിന്ന് കടമെടുത്ത 13000 കോടി രൂപയെക്കുറിച്ചും വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് നല്‍കിയ 3250 കോടി രൂപയെ കുറിച്ചുള്ള വിവരങ്ങള്‍ ഊര്‍ജിത്ത് പട്ടേലിനോട് പാര്‍ലമെന്ററി സമിതി ചോദിച്ചറിയും.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>