മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ സ്ഥാനമൊഴിഞ്ഞു

ന്യൂഡല്‍ഹി: മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ സ്ഥാനമൊഴിഞ്ഞു. കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലിയാണ് അരവിന്ദ് സുബ്രമണ്യൻ സ്ഥാനം ഒഴിയുന്നതായി...

മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ സ്ഥാനമൊഴിഞ്ഞു

ന്യൂഡല്‍ഹി: മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ സ്ഥാനമൊഴിഞ്ഞു. കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലിയാണ് അരവിന്ദ് സുബ്രമണ്യൻ സ്ഥാനം ഒഴിയുന്നതായി ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നത്.

കുടുംബപരമായ കാര്യങ്ങളെ തുടർന്ന് യു.എസിലേക്ക് തിരിച്ചു പോകാൻ ആ​ഗ്രഹിക്കുന്നതായി കുറച്ചു ദിവസങ്ങൾക്ക് മുന്നേ അരവിന്ദ് സുബ്രമണ്യൻ വീഡിയോ കോൺഫറൻസിലൂടെ അറിയിച്ചിരുന്നതായി അരുൺ ജെയ്റ്റലി ഫെയ്സ്ബുക്കിൽ കുറിച്ചു.

കാലാവധി പൂ‌ർത്തിയാകാൻ നാലു മാസം ബാക്കിയിരിക്കെയാണ് അരവിന്ദ് സുബ്രമണ്യൻെറ തീരുമാനം. 2014 ൽ രഘുറാം രാജന് പകരക്കാരനായാണ് അരവിന്ദ് സുബ്രമണ്യൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനാകുന്നത്. മൂന്ന് വർഷം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു.

Story by
Read More >>