ഇന്ത്യയില്‍ 70 ശതമാനവും സസ്യാഹാരം; എറ്റവും കൂടുതല്‍ മാംസം കഴിക്കുന്നത് കേരളം

ന്യൂഡല്‍ഹി: മതത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റയും അടിസ്ഥാനത്തില്‍ ബി.ജെ.പി ഗവണ്‍മെന്റ് രാജ്യത്തെ സസ്യാഹാര രീതിയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയാണ്....

ഇന്ത്യയില്‍ 70 ശതമാനവും സസ്യാഹാരം; എറ്റവും കൂടുതല്‍ മാംസം കഴിക്കുന്നത് കേരളം

ന്യൂഡല്‍ഹി: മതത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റയും അടിസ്ഥാനത്തില്‍ ബി.ജെ.പി ഗവണ്‍മെന്റ് രാജ്യത്തെ സസ്യാഹാര രീതിയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയാണ്. ഗാന്ധി ജയന്തി ദിനത്തിലേക്കായ് ഇന്ത്യന്‍ റെയില്‍വെ സസ്യാഹാര മെനുവും തയ്യാറാക്കി.

ഇന്ത്യയില്‍ 80 ശതമാനം പുരുഷന്‍മാരും 70 ശതമാനം സ്ത്രീകളും വല്ലപ്പോഴും മാംസാഹരങ്ങള്‍ കഴിക്കുന്നവരാണെന്ന് ദേശീയ ആരോഗ്യ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. പക്ഷെ അവരുടെ ദൈനം ദിന ജീവിതം കടന്നു പോകുന്നത് സസ്യാഹരങ്ങളിലൂടെയാണ്. 42.8ശതമാനം സ്ത്രീകളും 48.9 ശതമാനം പുരുഷന്‍മാരും ആഴ്ചയില്‍ ഒരിക്കലെങ്കിലും മാംസം കഴിക്കുന്നവരാണെന്ന് 2015-16 കാലളവില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായിരുന്നു. ഇന്ത്യന്‍ ജനത കൃത്യമായ ആഹാര ക്രമം പലിക്കേണ്ടതിന്റെ ആവശ്യകത സര്‍വ്വേയിലൂടെ വ്യക്തമാകുന്നുണ്ട് കാരണം അമിതഭരവും, പോഷക കുറവും ശരിയല്ലാത്ത ആഹാര രീതിയുടെ ഫലമായുണ്ടാകാം.

രാജ്യത്ത് 53.7 ശതമാനം സ്ത്രീകളും,22.7 ശതമാനം പുരുഷന്‍മാരും അനീമിക്ക് ആണെന്നാണ് പഠനം വ്യക്തമാക്കുന്ന്. കൂടാതെ 22.9 ശതമാനം സ്ത്രീകളും,20.2 ശതമാനം പുരുഷന്‍മാരും 18.5ല്‍ അധികം ബോഡി മാസ് ഇന്‍ഡക്‌സ് കാണിക്കുന്നവരാണ്.

ഏറ്റവും കൂടുതല്‍ മംസാഹാരം കഴിക്കുന്നത് കേരത്തിലും കുറവ് പഞ്ചാബിലുമാണ്. കേരളത്തില്‍ 92.8 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും മാംസം കഴിക്കുന്നവരാണ്. ഏറ്റവും കുറവ് മാംസാഹരം കഴിക്കുന്നത് പഞ്ചാബാണ് 4 ശതമാനം, 6 ശതമാനവും 7.8 ശതമാനവും സ്ത്രീകള്‍ മാംസം ഉപയോഗിക്കുന്ന രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളാണ് കുറവ് ഉപയോഗം നടത്തുന്ന മറ്റ് സംസ്ഥാനങ്ങള്‍.

മാംസാഹാരങ്ങള്‍ കുടുതല്‍ കഴിക്കുന്ന പുരുഷന്‍മാരുള്ള സംസ്ഥാനം ത്രിപുരയണ് 94.8 ശതമാനം. കേരളത്തിലിത് 90.1 ശതമാനമാണ്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നി സംസ്ഥാനങ്ങളില്‍ മാംസം കഴിക്കുന്ന പുരുഷന്‍മാരുടെ എണ്ണവും കുറവാണ്.

Story by
Read More >>