രക്ഷപ്പെടുമോ ഈ കുരുന്നുകള്‍ ?

കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണങ്ങൾ പൊതുസമൂഹത്തിനു മുന്നിലെത്തിച്ച മാരിക്കെ വൻഡെർ വെൽഡൺ എന്ന ഫോട്ടോഗ്രാഫറെ ഡൗൺ ടു സീറോ തായ് ലൻഡിലേക്കയച്ചു. ലൈംഗികാതിക്രമങ്ങളുടെ ഇരകളായ കുട്ടികളെ നേരിൽ കണ്ട് സംസാരിക്കുകയും അവരുടെ ദയനീയാവസ്ഥ ചിത്രീകരിക്കുകയുമായിരുന്നു സംഘടന മാരിക്കെ വൻഡെറെ ഏൽപ്പിച്ച ദൗത്യം.

രക്ഷപ്പെടുമോ ഈ കുരുന്നുകള്‍ ?

ബാങ്കോക്: മാംസക്കച്ചവടത്തിന്റെ മായാദ്വീപാണ് തായ് ലൻഡ്. ലോകത്തിന്റെ സകല കോണിൽനിന്നും ഇരപിടിയൻമാരെപ്പോലെ ഇവിടേക്ക് കാമാസക്തരെത്തുന്നു. ഇളം മാംസത്തോടാണു അവർക്ക് പ്രിയം. അതുകൊണ്ടുതന്നെ തായ് ലൻഡിൽ മാംസക്കച്ചവടത്തിന്റെ ഏറ്റവും വലിയ ഇരകൾ പത്തും പതിനാലും വയസ്സുള്ള നിഷ്കളങ്ക ബാല്യങ്ങൾതന്നെ.


പെൺകുട്ടികൾ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നത് തിരിച്ചറിഞ്ഞ നെതർലൻഡ് ആസ്ഥാനമായ ഡൗൺ ടു സീറോ എന്ന സന്നദ്ധ സംഘടനയ്ക്ക് പക്ഷെ, ഇതു കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല. കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണങ്ങൾ പൊതുസമൂഹത്തിനു മുന്നിലെത്തിച്ച മാരിക്കെ വൻഡെർ വെൽഡൺ എന്ന ഫോട്ടോഗ്രാഫറെ ഡൗൺ ടു സീറോ തായ് ലൻഡിലേക്കയച്ചു. ലൈംഗികാതിക്രമങ്ങളുടെ ഇരകളായ കുട്ടികളെ നേരിൽ കണ്ട് സംസാരിക്കുകയും അവരുടെ ദയനീയാവസ്ഥ ചിത്രീകരിക്കുകയുമായിരുന്നു സംഘടന മാരിക്കെ വൻഡെറെ ഏൽപ്പിച്ച ദൗത്യം.

അതിക്രമങ്ങളെ അതിജീവിച്ച ഈ കുട്ടികളെ കണ്ട് സംസാരിക്കുകയും അവരുടെ ചിത്രങ്ങളെടുക്കുകയും ചെയ്യുന്നതിൽ ഏറെ ധാർമിക പ്രശ്‌നങ്ങളുള്ളതിനാൽ ഈ കുട്ടികളെ പകർത്താൻ മാരിക്കെ മറ്റ് പല മാർഗ്ഗങ്ങളും ആലോചിച്ചു. ഒടുവിലാണ്, മുമ്പ് സ്‌കൂൾ ടീച്ചർകൂടിയായിരുന്ന അവർക്ക് ഒരു ബുദ്ധിതോന്നുന്നത്. കുട്ടികളുടെ അടുത്തുചെന്ന് അവരെക്കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുക, ഒപ്പം സംസാരിക്കുക, ഒടുവിൽ അവരുടെ ചിത്രങ്ങൾ കൊണ്ട് മുഖം മറച്ച് അവരുടെ ഫോട്ടോകൾ പകർത്തുക. ശ്രമകരമായ ഈ ജോലിയിലുടനീളം കുട്ടികൾ നല്ല സഹകരണമായിരുന്നുവെന്ന് മാരിക്കെ പറയുന്നു.


ചില കുട്ടികൾ വരച്ചത് പൂച്ചക്കുഞ്ഞുങ്ങളെ. ചിലർ വരച്ചത് ചുറ്റിലും മരങ്ങളും പൂക്കളും നിറയെയുള്ള അവരുടെ സ്വപ്നവീട്, ചിലരാകട്ടെ അവരവരെ തന്നെ വരച്ചു. തങ്ങളെ എന്നെങ്കിലും വന്ന് രക്ഷിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്ന കാർട്ടൂൺ ഹീറോകളെയാണ് ചിലർ വരച്ചെടുത്തത്. കാലങ്ങളായി നിറങ്ങൾ നഷ്ടപ്പെട്ട ജീവിതത്തിൽ ഇവരെല്ലാം ചായം പൂശി. മണിക്കൂറുകളെടുത്താണ് ഇവർ ചിത്രങ്ങൾ പൂർത്തീകരിച്ചത്. പുതുജീവിതം നെയ്യുന്നതുപോലെ ഇവർ വെട്ടിയും തിരുത്തിയും പുതിയ നിറങ്ങൾ പരീക്ഷിച്ചും അവർക്ക് നൽകിയ പേപ്പറിൽ ചിത്രങ്ങൾ വരച്ചുവച്ചു. അവരുടെ ഭാവനകൾ കൊണ്ട് അവർ തീർത്ത ചിത്രങ്ങൾ അവരുടെതന്നെ മുഖങ്ങളാവുകയായിരുന്നു.

ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടിയ ഘട്ടത്തിലാണ് പല കുഞ്ഞുങ്ങളും ടൂറിസത്തിന്റെ മറവിലുള്ള വാണിഭസംഘത്തിൽ പെട്ടുപോകുന്നത്. പല കുട്ടികളെയും ലൈംഗികമായി ഉപയോഗിക്കാൻ ബ്രിട്ടീഷുകാർ വിലയ്ക്കുവാങ്ങിയിരുന്നു.

Read More >>