മദ്യപാനം അകാലമരണത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

''ചില സാഹചര്യത്തില്‍ ആള്‍ക്കഹോള്‍ ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ, ആള്‍ക്കഹോള്‍ പല തരത്തിലുളള ആരോഗ്യപ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്താനായത്. ആള്‍ക്കഹോള്‍ ഉപയോഗവും കാന്‍സര്‍, ചില സാംക്രമിക രോഗങ്ങള്‍ എന്നിവ തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.'' ഗവേഷണത്തിന്‍ നേതൃത്വം നല്‍കിയ ഡോ. മാക്‌സ് ഗ്രിസ് വേള്‍ഡ് പറഞ്ഞു.

മദ്യപാനം അകാലമരണത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ലോകത്ത് 15-49 പ്രായത്തിനിടയില്‍ മരിക്കുന്ന 10 പേരില്‍ ഒരാള്‍ ആള്‍ക്കഹോളിന്റെ ഇരയാണെന്നാണ് പഠനത്തില്‍ പറയുന്നത്. 1990 മുതല്‍ 2016 വരെ 195 രാജ്യങ്ങളില്‍ ആള്‍ക്കഹോള്‍ മൂലം മരിച്ചവരുടെ കണക്കുകളും പഠനം പുറത്തുവിട്ടിട്ടുണ്ട്. ഇക്കാലയളവില്‍ ഒരോ വര്‍ഷവും മരിച്ചത് 2.8 ദശലക്ഷം പേരാണ്.

ആരോഗ്യപരമായ പല കാര്യങ്ങള്‍ക്കും ആള്‍ക്കഹോള്‍ നല്ലതാണെന്ന ധാരണയും ഗവേഷകര്‍ തിരുത്തുന്നുണ്ട്.

''ചില സാഹചര്യത്തില്‍ ആള്‍ക്കഹോള്‍ ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ, ആള്‍ക്കഹോള്‍ പല തരത്തിലുളള ആരോഗ്യപ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്താനായത്. ആള്‍ക്കഹോള്‍ ഉപയോഗവും കാന്‍സര്‍, ചില സാംക്രമിക രോഗങ്ങള്‍ എന്നിവ തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.'' ഗവേഷണത്തിന്‍ നേതൃത്വം നല്‍കിയ ഡോ. മാക്‌സ് ഗ്രിസ് വേള്‍ഡ് പറഞ്ഞു.

ലോക ജനസംഖ്യയുടെ 32.5 ശതമാനം പേര്‍ മദ്യപിക്കുന്നുണ്ട്. 25 ശതമാനം സത്രീകളും മദ്യപാനികളാണ്. അകാലമരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും പഠനം തെളിയിക്കുന്നു. 2016 ല്‍ മാത്രം ലോകത്തുണ്ടായ അകാലമരണത്തിന് കണ്ടെത്തിയ കാരണങ്ങളില്‍ 7-മത്തെ കാരണം മദ്യപാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വാഷിംങ്ടണ്‍ സര്‍വ്വകലാശാല ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ വിഭാഗമാണ് വിഷയത്തില്‍ പഠനം സംഘടിപ്പിച്ചത്.

Next Story
Read More >>