ഓണത്തിന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന സര്‍വീസ്

അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ഓണത്തിന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന സര്‍വീസ്

ദുബൈ : ഓണക്കാലത്ത് പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കുന്നത്.

സെപ്റ്റംബര്‍ 6 ന് പുലര്‍ച്ചെ 5 ന് അബുദാബിയില്‍ നിന്ന് ഐഎക്‌സ് 450 വിമാനങ്ങള്‍ പറക്കുമെന്ന് എയര്‍ ഇന്ത്യയുടെ വക്താവ് ധനഞ്ജയ് കുമാര്‍ അറിയിച്ചു. ഓണക്കാലത്തേക്ക് മാത്രമാണ് സര്‍വീസ്.നിലവില്‍ യു.എ.ഇ തലസ്ഥാന നഗരിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദിവസേന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഓണക്കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ഉണ്ടാകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു. പ്രവാസി ലീഗല്‍ സെല്‍ ഉദ്ഘാടനം ചെയ്തു് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് കണക്ടിവിറ്റി നല്‍കുന്ന സര്‍വീസ് വേണമെന്ന ആവശ്യം വ്യോമയാന മന്ത്രി അംഗീകരിച്ചെന്നും, പഠനം നടത്തി അനൂകൂല നടപടി സ്വീകരിക്കാനുള്ള നിര്‍ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്. വിദേശത്ത് ശിക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശിക്ഷാ കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നതിന് അറുപതിലധികം രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവാസി തടവുകാര്‍ പലകാരണങ്ങള്‍ കൊണ്ട് ഈ സൗകര്യങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയാണ്. റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചൂഷണത്തിന് പരിഹാരം കാണാന്‍ കഴിയുന്ന രീതിയില്‍ എമിഗ്രേഷന്‍ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More >>