'വേണ്ടതില്ല ഇരുവഴികള്‍': റസ്റ്റോറന്‍റില്‍ ആണിനും പെണ്ണിനും വെവ്വേറെ വഴി വേണ്ടെന്ന് സൗദി

സൗദിയിലെ റസ്റ്റോറന്റുകളൽ സ്ത്രീകൾക്കും കുടുംബത്തിനും പ്രവേശിക്കാൻ ഒരു വഴിയും പുരുഷന്മാർക്ക് പ്രവേശനത്തിന് മറ്റൊരു വഴിയുമായിരുന്നു. എന്നാൽ ഇനി ഇത്തരം വ്യത്യസ്ത വഴികളുടെ ആവശ്യമില്ലെന്ന് സൗദി

റിയാദ്: അടിമുടി പരിഷ്‌കാരങ്ങൾ നടപ്പാക്കുന്ന സൗദിയിൽ ഇനി റസ്റ്റോറന്റിലേക്കുള്ള പ്രവേശന വഴികളില്‍ സ്ത്രീ പുരുഷ വിവേചനം ഉണ്ടാവില്ല. സ്ത്രീ പുരുഷ സമത്വത്തിന് പ്രാധാന്യം നൽകി കൊണ്ട് വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന സൗദിയിൽ വിവേചനത്തിന്റെ കവാടം ഇനിവേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. മുമ്പ് സൗദിയിലെ റസ്റ്റോറന്റുകളൽ സ്ത്രീകൾക്കും കുടുംബത്തിനും പ്രവേശിക്കാൻ ഒരു വഴിയും പുരുഷന്മാർക്ക് പ്രവേശനത്തിന് മറ്റൊരു വഴിയുമായിരുന്നു. എന്നാൽ ഇനി ഇത്തരം വ്യത്യസ്ത വഴികളുടെ ആവശ്യമില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.

എന്നാൽ ഇരിപ്പിടങ്ങളിലെ വേർതിരിവ് ഒഴിവാക്കുന്നത് സംബന്ധിച്ചകാര്യങ്ങൾ വ്യക്തമായിട്ടില്ല. പുതിയ നിർദ്ദേശം നിർബന്ധമല്ലെന്നും. പ്രത്യേക പ്രവേശന വഴികൾ വേണമെന്നുള്ള റസ്റ്റോറന്റുകൾക്ക് അത് തുടരാമെന്നും ഇത് കടയുടമയ്ക്ക് തീരുമാനിക്കാവുന്നതൊണെന്നും അധികൃതർ പറഞ്ഞു.മറ്റു പൊതു ഇടങ്ങളായ സ്‌കൂൾ, ആശുപത്രി എന്നിവയിൽ ഈ നിർദ്ദേശം നൽകിയിട്ടില്ലെന്നും ഭാവിയിൽ അതിന് സാദ്ധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ലിംഗപരമായ അസമത്വം കൂടുതലുള്ള രാജ്യമായ സൗദിയിൽ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത സ്ത്രീക്കും പുരുഷനും പൊതു സ്ഥലങ്ങളിൽ ഇടപെഴകുന്നതിന് കാലങ്ങളായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 34കാരനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വലിയ മാറ്റങ്ങളാണ് സൗദിയിൽ കൊണ്ടുവന്നത്. സ്ത്രീകളുടെ ഡ്രൈവിങ് നിരോധനം അടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണങ്ങൾ അദ്ദേഹം ഒഴിവാക്കുകയും മറ്റു നിരോധനങ്ങൾ ലഘൂകരിക്കുകയും ചെയ്തു. സ്ത്രീമുന്നേറ്റത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നടപ്പാക്കിയ പരിഷ്‌കരണങ്ങളിൽ യാഥാസത്ഥിതികരുടെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടാവുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ടെങ്കിലും നിലപാടിൽ നിന്നും അദ്ദേഹം പിന്നോട്ടു പോയിട്ടില്ല.

Next Story
Read More >>