ബന്ധം ശക്തമാക്കി മോദിയുടെ വിദേശ സന്ദർശനം; പ്രതീക്ഷയിൽ ദുബായ് മലയാളികൾ

വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് ഇന്ത്യ നടപ്പാക്കുന്നത്. കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രത്യേക പരിഷ്‌കാരങ്ങളും നടത്തിയിട്ടുണ്ട്

ബന്ധം ശക്തമാക്കി മോദിയുടെ വിദേശ സന്ദർശനം; പ്രതീക്ഷയിൽ ദുബായ് മലയാളികൾ

അബൂദാബി:വിദേശ ഇന്ത്യക്കാർക്ക് ഏറെ പ്രതീക്ഷ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുബായ് സന്ദർശനം. യു.എ.ഇയുമായി ഏറ്റവും നല്ല ബന്ധം കാത്തു സൂക്ഷിക്കുമെന്ന് നരേന്ദ്രമോദി ഖലീജ് ടൈസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യു.എ.ഇയുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുകയെന്നത് സർക്കാരിന്റെ വിദേശ നയങ്ങളിലെ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ്.

ഇരുരാജ്യങ്ങളും തമ്മിൽ എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കും. നേതാക്കൾ തമ്മിലുള്ള ബന്ധം രാജ്യങ്ങളെ കുറച്ചുകൂടി അടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുത പുലർത്തുന്ന യു.എ.ഇയും മതേതര സ്വഭാവമുള്ള ഇന്ത്യയും സ്വാഭാവിക പങ്കാളികളാണ്. ഇന്ത്യൻ നിക്ഷേപത്തിന്റെ ശുഭ സൂചനകളും അദ്ദേഹം പങ്കുവെച്ചു.

യു.എ.ഇയുമായുള്ള ബന്ധത്തിൽ വളരെയധികം സംതൃപ്തിയും സന്തോഷവുമുണ്ട്. യു.എ.ഇ നൽകുന്ന ബഹുമതിസ സ്വീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നാതായും അദ്ദേഹം പറയുകയുണ്ടായി. ദുബായ് കിരീടവകാശിയും താനും പരസ്പരം സഹോദരങ്ങളായാണ് കാണുന്നത് വളരെയധികം സൗഹൃദവും ബഹുമാനവും വളർത്തിയെടുത്തു. അതു കൊണ്ടുതന്നെ ഇന്ത്യയും യു.എ.ഇും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കഴിഞ്ഞ നാലു വർഷങ്ങളായി ഏറ്റവും മികച്ചതാണ്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയും ക്രൂഡ് ഓയിൽ വിതരണത്തിൽ നാലാം സ്ഥാനത്തുമാണ് യു.എ.ഇ.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറ്റിയ അവസരമാണിത്. വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് ഇന്ത്യ നടപ്പാക്കുന്നത്. കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രത്യേക പരിഷ്‌കാരങ്ങളും നടത്തിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളുടേയും സഹകരണത്തോടെ കൃഷി, സൈബർ,ഭക്ഷ്യ സംസ്‌കരണം, ഭക്ഷ്യ സുരക്ഷ,ഡിജിറ്റൽ, സൈബർ മേഖലകൾ എന്നിവയിലും നമുക്ക് പുതിയ അടിത്തറ സൃഷ്ടിക്കാൻ കഴിയുമെന്ന് മോദി പറഞ്ഞു.


Next Story
Read More >>