ദുബൈ വിമാനത്താവളത്തിലെ പുതിയ എമിഗ്രേഷൻ രീതി ശ്രദ്ധയാകർഷിക്കുന്നു

സ്മാർട്ട് ടണൽ പാതയിലൂടെ ഒന്ന് നടന്ന് പുറത്തിറങ്ങിയാൽ എമിഗ്രേഷൻ നടപടി പൂർത്തിയാക്കാമെന്നാണ് സംവിധാനത്തിന്റെ പ്രത്യേകത.

ദുബൈ വിമാനത്താവളത്തിലെ പുതിയ എമിഗ്രേഷൻ രീതി ശ്രദ്ധയാകർഷിക്കുന്നു

ദുബൈ: പാസ്‌പോർട്ടിൽ എക്‌സിറ്റ് സ്റ്റാമ്പ് പതിക്കണ്ട, എമിറേറ്റ്സ് ഐ ഡി -സ്മാർട്ട് സിസ്റ്റത്തിൽ പഞ്ചു ചെയ്യണ്ടതില്ല ദുബൈ വിമാനത്താവളത്തിലെ പുതിയ എമിഗ്രേഷൻ രീതി ശ്രദ്ധയാകർഷിക്കുന്നു.

ദുബൈ രാജ്യാന്തര എയർപോർട്ട് ടെർമിനൽ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപ്പാർച്ചർ ഭാഗത്താണ് യാത്ര രേഖകളോ, മനുഷ്യ സഹായമോ ഒന്നുമില്ലാതെ തന്നെ യാത്ര നടപടികൾ പൂർത്തികരിക്കാൻ അനുവദിക്കുന്ന സംവിധാനംഅധിക്യതർ ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.

സ്മാർട്ട് ടണൽ പാതയിലൂടെ ഒന്ന് നടന്ന് പുറത്തിറങ്ങിയാൽ എമിഗ്രേഷൻ നടപടി പൂർത്തിയാക്കാമെന്നാണ് സംവിധാനത്തിന്റെ പ്രത്യേകത.

ടണലിലുടെ നടന്നു നീങ്ങുമ്പോൾ അവിടെയുള്ള ക്യാമറയിൽ നോക്കിയാൽ ഉടനടി എമിഗ്രേഷൻ പൂർത്തിയാക്കാം. ടണലിലൂടെ നടക്കുമ്പോൾ ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിയുകയും ഇതുവഴി സാങ്കേതിക സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ഉറപ്പുവരുത്തുകയും ചെയ്യും.നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷൻ യാത്ര സംവിധാനമാണിത്.

നിലവിൽ ഇതിലൂടെ യാത്രചെയ്യാൻ മുൻകൂട്ടി ആളുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ,അവിടെയുള്ള കിയോസ്‌ക്കുകളിലോ രജിസ്ട്രേഷൻ നടത്താവുന്നതാണ്.എന്നാൽ ഇതിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർ അവരുടെ കാലാവധിയുള്ള പാസ്‌പോർട്ട് കയ്യിൽ കരുതണം .അതിന് ചുരുങ്ങിയത് 6 മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കുകയും വേണം.

Read More >>