റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനെത്തി പോഗ്ബ; വൈറലായി ഇന്‍സ്റ്റഗ്രാം ഫോട്ടോ

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒരിക്കലും മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് പോഗ്ബ ഫോട്ടോ പങ്കുവെച്ചത്. ചെല്‍സിയുടെ ഫ്രഞ്ച് പ്രതിരോധതാരം കുര്‍ട് സൗമയും പോഗ്ബയുടെ കൂടെ ഉംറക്കായി മക്കയില്‍ എത്തിയിട്ടുണ്ട്

റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനെത്തി പോഗ്ബ; വൈറലായി ഇന്‍സ്റ്റഗ്രാം ഫോട്ടോ

മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം പോള്‍ പോഗ്ബ ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍. ഉംറ നിര്‍വ്വഹിക്കവെ കഅ്ബക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചു.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒരിക്കലും മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് പോഗ്ബ ഫോട്ടോ പങ്കുവെച്ചത്. ചെല്‍സിയുടെ ഫ്രഞ്ച് പ്രതിരോധതാരം കുര്‍ട് സൗമയും പോഗ്ബയുടെ കൂടെ ഉംറക്കായി മക്കയില്‍ എത്തിയിട്ടുണ്ട്. പോഗ്ബയുടെ ചിത്രത്തിന് രണ് മില്യണിലധികം ലൈക്കുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചിരിക്കുന്നത്.

2017ലും 2018ലും പോഗ്ബ ഉംറ നിര്‍വ്വഹിക്കാന്‍ മക്കയില്‍ എത്തിയിട്ടുണ്ട്. 2018ല്‍ റഷ്യന്‍ ലോകകപ്പിന് തൊട്ടുമുമ്പ് ഫ്രാന്‍സ് കിരീടം ചൂടും മുമ്പ് പോഗ്ബ ഉംറ നിര്‍വ്വഹിക്കാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

Read More >>