ആരാധകരുടെ കാത്തിരിപ്പിനു വിരാമം; ഏറ്റുമുട്ടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ്.സിയും

വരുന്ന 15ന് കേരള പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തിലാണ് കേരളത്തിന്റെ അഭിമാനമായ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക.കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30നാണ് മത്സരം.

ആരാധകരുടെ കാത്തിരിപ്പിനു വിരാമം; ഏറ്റുമുട്ടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ്.സിയും

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനു വിരാമം. ഗോകുലം കേരള എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ പോരാട്ടത്തിനൊരുങ്ങുന്നു. വരുന്ന 15ന് കേരള പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തിലാണ് കേരളത്തിന്റെ അഭിമാനമായ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30നാണ് മത്സരം.ഐലീഗില്‍ ഗോകുലവും ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സും കളിക്കുന്നതിനാല്‍ റിസര്‍വ് ടീമുകളാണ് മത്സരത്തിനിറങ്ങുക. ഡ്യൂറന്റ് കപ്പും ബംഗ്ലദേശില്‍ ഷേഖ് കമാല്‍ കപ്പും നേടി കരുത്ത് കാണിച്ച ഗോകുലം ഐ ലീഗിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എല്ലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിനു ജയിക്കാന്‍ സാധിച്ചത്. നിലവില്‍,നിരാശരായിരിക്കുന്ന ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ ഈ മത്സരം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Read More >>