''ഇപ്പോള്‍ പ്രതികരണത്തില്‍ ശ്രദ്ധിക്കാറില്ല; കളിക്കാന്‍ വന്നാല്‍ കളിക്കും മടങ്ങും,അത്രതന്നെ'' : സി.കെ വിനീത്

നാട്ടില്‍ എത്തിയപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് മോനെ കണ്ടു, വീട്ടുകാരേയും കാണാന്‍ കഴിഞ്ഞു. ചുരുങ്ങിയ വാക്കില്‍ അദ്ദേഹം മറുപടി ഒതുക്കി.

മുജീബ് റഹ്മാന്‍ കാര്യാടന്‍

കൊച്ചി: കളിക്കാന്‍ വന്നു, കളിക്കും, പോകും- ജംഷഡ്പൂര്‍ എഫ്.സിക്കു വേണ്ടി ഐ.എസ്.എല്ലില്‍ കളിക്കാനെത്തിയ സി.കെ വിനീത് പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പുറത്തുള്ള കാര്യങ്ങളോടൊക്കെ പ്രതികരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നും ശ്രദ്ധിക്കാറില്ല. കളിക്കാനാണ് ഞാന്‍ വന്നത്. നാട്ടില്‍ എത്തിയപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് മോനെ കണ്ടു, വീട്ടുകാരേയും കാണാന്‍ കഴിഞ്ഞു. ചുരുങ്ങിയ വാക്കില്‍ അദ്ദേഹം മറുപടി ഒതുക്കി.

ജംഷഡ്പൂര്‍ എഫ്.സിയില്‍ എത്തിയപ്പോള്‍ എന്താണ് പറയുനള്ളതെന്ന ചോദ്യത്തിന് ഒരുപക്ഷേ എല്ലാ സൗകര്യങ്ങളും സ്വന്തമായുള്ള ക്ലബ് ജംഷഡ്പൂര്‍ ആയിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തമായി ഗ്രൗണ്ട്, പരിശീലന കേന്ദ്രങ്ങള്‍, താമസിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ജംഷഡ്പൂര്‍ ക്ലബ്ബിന് സ്വന്തമായുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണെങ്കിലും അവിടെ അധികം സ്ഥലങ്ങളൊന്നും കാണാനില്ലെന്ന് തോന്നിയതിനാല്‍ കളിയിലും പരിശീലനത്തിലും മാത്രമാണ് ശ്രദ്ധയൂന്നിയതെന്നും വിനീത് പ്രതികരിച്ചു.

Next Story
Read More >>