ക്രിസ്റ്റ്യാനോ എക്കാലത്തെയും മികച്ച ഫുട്ബോളര്‍: ഡച്ച് ഇതിഹാസതാരം റൂഡ് ഗുള്ളിറ്റ്

മാസങ്ങള്‍ക്കു മുമ്പ് നടത്തിയ ഈ അഭിപ്രായപ്രകടനം ക്രിസ്റ്റ്യാനോയുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ക്രിസ്റ്റ്യാനോ എക്കാലത്തെയും മികച്ച ഫുട്ബോളര്‍: ഡച്ച് ഇതിഹാസതാരം റൂഡ് ഗുള്ളിറ്റ്

എക്കാലത്തെയും മികച്ച ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് ഡച്ച് ഇതിഹാസതാരം റൂഡ് ഗുള്ളിറ്റ്. രാജ്യത്തിനു വേണ്ടിയും കളിച്ച എല്ലാ ക്ലബ്ബുകള്‍ക്കും വേണ്ടി വലിയ കിരീടങ്ങള്‍ നേടിയ താരമാണ് ക്രിസ്റ്റ്യാനോയെന്നും രാജ്യത്തിനു വേണ്ടി കിരീടം നേടിയാല്‍ മാത്രമേ ലയണല്‍ മെസ്സിക്ക് ക്രിസ്റ്റ്യാനോക്കൊപ്പമെത്താന്‍ കഴിയുകയുള്ളൂവെന്നും ഗുള്ളിറ്റ് കൂട്ടിച്ചേര്‍ത്തു.മെസ്സിയും മികച്ച കളിക്കാരനാണ്.

പക്ഷേ, മൂന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ മികവ് തെളിയിച്ച താരമാണ് ക്രിസ്റ്റ്യാനോ. ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച കളിക്കാരനാണോ എന്ന സഹപാനലിസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായാണ് ഗുള്ളിറ്റ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.മാസങ്ങള്‍ക്കു മുമ്പ് നടത്തിയ ഈ അഭിപ്രായപ്രകടനം ക്രിസ്റ്റ്യാനോയുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ക്രിസ്റ്റ്യാനോ തന്റെ തൊഴിലിനോട് പുലര്‍ത്തുന്ന നീതി,തൊഴില്‍ നൈതികതയുടെ പേരില്‍ അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുന്നു. ഇപ്പോഴും കൂടുതല്‍ ആരോഗ്യവാനായിരിക്കാന്‍ വേണ്ടി അദ്ദേഹം പ്രയത്നിക്കുന്നു.ഗൂള്ളിറ്റ് പറഞ്ഞു. 1988-ല്‍ യൂറോകപ്പ് നേടിയ ഹോളണ്ട് ടീമിന്റെ ക്യാപ്ടനായിരുന്ന ഗുള്ളിറ്റ് 1987-ലെ ബാളന്‍ ഡോര്‍ ജേതാവ് കൂടിയാണ്.Is Cristiano Ronaldo the greatest of all time?

"I think he is. He's won with his country. He's done it with all the clubs he's been with. What he achieved for any team he played for is unbelievable."

-Ruud Gullit
pic.twitter.com/l0bM23PQQe

— Cristiano Ronaldo Fans (@TheRonaldoTeam) December 12, 2019 ">

Read More >>