ഇരട്ട ഗോള്‍ നേട്ടം; മെസിയെ പിന്നിലാക്കി ഛേത്രി മുന്നേറുന്നു

ഛേത്രിയുടെ ഗോള്‍ നേട്ടം 70 ആയി

ഇരട്ട ഗോള്‍ നേട്ടം; മെസിയെ പിന്നിലാക്കി ഛേത്രി മുന്നേറുന്നു

രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ വീണ്ടും മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാനെതിരെ ഒരു ഗോള്‍ നേടിയതോടെയാണ് ഛേത്രി വീണ്ടും മുന്നിലെത്തിയത്.

മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയതോടെ ഛേത്രിയുടെ ഗോള്‍ നേട്ടം 70 ആയി. അര്‍ജന്റീന ജേഴ്‌സിയില്‍ മെസിക്ക് 68 ഗോളുകളാണുള്ളത്. ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മാത്രം പിന്നിലാണിപ്പോള്‍ ഛേത്രി. റൊണാള്‍ഡോയുടെ പേരില്‍ 88 ഗോളുകളാണുള്ളത്. മെസിയുടെ പേരില്‍ 68 ഗോളുകളും.

താജികിസ്ഥാനെതിരെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി പനേങ്ക കിക്കിലൂടെയാണ് ഛേത്രി ​ഗോളാക്കിയത്. രണ്ടു ​ഗോളുകളുമായി ക്യാപ്റ്റൻ തിളങ്ങിയെങ്കിലും 4-2ന് ഇന്ത്യയെ താജികിസ്ഥാൻ പരാജയപ്പെടുത്തി.


Read More >>