പമ്പാ സാഹിത്യോത്സവം ; ഏഴാം പതിപ്പിന്റെ വിളംബരം ദുര്‍ഗ്ഗാബോറിന്റെ ഒഡീസി നൃത്തത്തോടെ

മാര്‍ച്ച് 30 നു വൈകിട്ടു 8 മണിക്കാണു ദുര്‍ഗ്ഗാ ബോറിന്റെ ഒഡീസി നൃത്തം ചെങ്ങന്നൂരില്‍ അരങ്ങേറുക. ഇടനാട് പമ്പാ പ്ലുറാലിസ് സ്ക്കൂള്‍ അങ്കണത്തിലാ‍ണു പരിപാടി.

പമ്പാ സാഹിത്യോത്സവം ; ഏഴാം പതിപ്പിന്റെ വിളംബരം ദുര്‍ഗ്ഗാബോറിന്റെ ഒഡീസി നൃത്തത്തോടെ

ചെങ്ങന്നൂര്‍ : പമ്പാ സാഹിത്യോത്സവം ഏഴാം പതിപ്പിലേക്ക് . ഏഴാം പതിപ്പിന്റെ വിളംബരം ഈ മാസം 30 നു ദുര്‍ഗ്ഗാബോറിന്റെ ഒഡീസി നൃത്തത്തോടെ ആരംഭിക്കും. ജൂലായ് 24 മുതല്‍ 26 വരെയാണു ഈ വര്‍ഷത്തെ പമ്പാ സാഹിത്യോത്സവം ചെങ്ങന്നൂരില്‍ നടക്കുക. ഭിന്നസ്വരങ്ങള്‍, ഏക ഭാവുകത്വം എന്നതാണു, ദേശീയ - അന്തര്‍ ദേശീയ പ്രതിഭകള്‍ പങ്കെടുക്കുന്ന ഗ്രാമോത്സവത്തിന്റെ മുദ്രാവാക്യം.

മാര്‍ച്ച് 30 നു വൈകിട്ടു 8 മണിക്കാണു ദുര്‍ഗ്ഗാ ബോറിന്റെ ഒഡീസി നൃത്തം ചെങ്ങന്നൂരില്‍ അരങ്ങേറുക. ഇടനാട് പമ്പാ പ്ലുറാലിസ് സ്ക്കൂള്‍ അങ്കണത്തിലാ‍ണു പരിപാടി.

കന്നഡ എഴുത്തുകാരിയും, കോണ്‍ഗ്രസ്സ് നേതാവ് പി.സി.വിഷ്ണുനാഥിന്റെ പത്നിയുമായ കനക ഹാമയാണു പമ്പാ സാഹിത്യോത്സവത്തിന്റെ മുഖ്യ സംഘാടക.

Read More >>