- Tue Feb 19 2019 10:59:22 GMT+0530 (IST)
- E Paper
Download App

- Tue Feb 19 2019 10:59:22 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഇന്ത്യയുടെ നേഹൽ ചുദാസമ 22ാം സ്ഥാനത്തെത്തി. 24കാരിയായ കാത്രിയോണ എയ്ഡ്സ് രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയും അധ്യാപികയുമാണ്.
ഫിലിപ്പീന്‍സ് സുന്ദരി കാത്രിയോണ എല്‍സാ ഗ്രേ മിസ്സ് യൂണിവേഴ്സ്
ബാങ്കോക്ക്: 2018 ലെ മിസ്സ് യൂണിവേഴ് കിരീടം ഫിലിപ്പീന്‍സ് സുന്ദരി കാത്രിയോണ എല്‍സാ ഗ്രേയ്ക്ക്. ഫസ്റ്റ് റണ്ണറപ്പായി മിസ് ദക്ഷിണാഫ്രിക്ക തമ്രിയാന്‍ ഗ്രീന്പയും സെക്കന്‍ഡ് റണ്ണറപ്പായി മിസ് വെനസ്വേല സ്റ്റെഫാനി ഗുട്ടേര്‍സും തിരഞ്ഞെടുക്കപ്പെട്ടു. 93 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഫിലിപ്പന്‍സ് സുന്ദരി വിശ്വസുന്ദരി പട്ടം ചൂടിയത്.
ഇന്ത്യയുടെ നേഹൽ ചുദാസമ 22ാം സ്ഥാനത്തെത്തി. 24കാരിയായ കാത്രിയോണ എയ്ഡ്സ് രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയും അധ്യാപികയുമാണ്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഫസ്റ്റ് റണ്ണറപ്പായ മിസ് ദക്ഷിണാഫ്രിക്ക മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്.സെക്കന്‍ഡ് റണ്ണറപ്പ് മിസ് വെനസ്വേല നിയമ വിദ്യാര്‍ത്ഥിനിയാണ്.
Miss Universe 2018 is... PHILIPPINES! pic.twitter.com/r2BkN8JpXh
— Miss Universe (@MissUniverse) December 17, 2018
ചരിത്രം രചിച്ച് സ്പെയിനിന്റെ ആംഗല പോണ്‍സ് മിസ് യൂണിവേഴ്സ് മത്സരത്തിനെത്തുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി. അറുപത്തിയേഴാമത് മിസ് യുണിവേഴ്സ് മത്സരത്തില്‍ പ്രശസ്തരായ വനിതാ സംരഭകരും ഫാഷന്‍ ഡിസൈനര്‍മാരും മുന്‍ വര്‍ഷങ്ങളിലെ വിജയികളും വിധികര്‍ത്താക്കളായി എത്തി. തായ്ലന്റിലെ ബാങ്കോക്കിലാണ് മത്സരം നടന്നത്.
