ക്ലാസി ലുക്കിൽ തിളങ്ങി ഇവാൻക; പ്രത്യക്ഷപ്പെട്ടത് അർജന്റീന സന്ദർശനത്തിൽ ധരിച്ച അതേ വസ്ത്രത്തിൽ, നല്‍കിയത് ശക്തമായ സന്ദേശമെന്ന് ഫാഷന്‍ ലോകം

ഒരേ വസ്ത്രം തന്നെ വീണ്ടും ഉപയോഗിച്ചതിലൂടെ ഇവാൻ ഫാഷൻ രംഗത്തെ സുസ്ഥിരതയെക്കുറിച്ച് ശക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത് എന്നാണ് ഫാഷൻ ലോകം പറയുന്നത്

ക്ലാസി ലുക്കിൽ തിളങ്ങി ഇവാൻക; പ്രത്യക്ഷപ്പെട്ടത് അർജന്റീന സന്ദർശനത്തിൽ ധരിച്ച അതേ വസ്ത്രത്തിൽ, നല്‍കിയത് ശക്തമായ സന്ദേശമെന്ന് ഫാഷന്‍ ലോകം

അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം സ്റ്റൈലൻ ഔട്ട്ഫിറ്റിൽ തിളങ്ങി മകൾ ഇവാൻക ട്രംപ്. അതീവ ലളിതവും എന്നാൽ ക്ലാസി ലുക്കുമായിരുന്നു ഇവാൻകയുടേത്. ഇളം നീല നിറത്തിൽ ചുവന്ന നിറത്തിലുള്ള ഫ്‌ളോറൽ പ്രിന്റുള്ള വസ്ത്രമായിരുന്നു ഇവാൻകയുടേത്. പ്രോയെൻസ സ്‌കൂളർ ബ്രാൻഡിന്റെ വസ്ത്രമാണിത്. 1.7 ലക്ഷം രൂപയമാണ് ഈ വസ്ത്രത്തിന്റെ വില.

ഇത് ആദ്യമായല്ല ഇവാൻക ഈ വസ്ത്രം ധരിക്കുന്നത്. 2019 സെപ്തംബറിൽ അർജന്റീന സന്ദർശിച്ചപ്പോഴും ഇതേ വസ്ത്രമാണ് ഇവാൻക ധരിച്ചിരുന്നത്. വിസ്‌കോസ് ജോർജറ്റ് മെറ്റീരിയലാണ് വസ്ത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വി-നെക്കും ഒരു ടൈയും പഫ് സ്ലീവുമാണ് വസ്ത്രത്തിനു നൽകിയിരിക്കുന്നത്. 1,71,331 രൂപ(2,385 യു.എസ് ഡോളർ) ആണ് ഇതിന്റെ വില.

അർജന്റീന സന്ദർശനത്തിൽ ഈ വസ്ത്രത്തോടൊപ്പം ഇളം നീല സ്യൂഡ് പംപ്‌സായിരുന്നു ഇവാൻകയുടെ കാലുകൾക്കു മിഴിവേകിയിരുന്നത്. ചിക് ബോബ് സ്‌റ്റൈലിലായിരുന്നു ഇവാൻകയുടെ ഹെയൽസ്റ്റൈൽ.


2019ലെ അർജന്റീന സന്ദർശനത്തിൽ ഇവാൻക ട്രംപ്

എന്നാൽ, ഇന്ത്യാ സന്ദർശനത്തിൽ വസ്ത്രത്തിനു മാത്രമേ മാറ്റമില്ലാതുള്ളൂ. ഇന്ന് വസ്ത്രത്തിലെ ചുവന്ന നിറത്തിനു യോജിക്കുന്ന തരത്തിൽ ചെരുപ്പും ചുവപ്പു തന്നെയാണ്. നടുകെ പകുത്ത നീണ്ട മുടിയും മരതകവും മുത്തും ചേർന്ന കമ്മലുകളും നേർത്ത ബ്രൗൺ ലിപ്സ്റ്റികും ഇവാൻകയുടെ മുഖത്തിനു അഴകേകി.

ഒരേ വസ്ത്രം തന്നെ വീണ്ടും ഉപയോഗിച്ചതിലൂടെ ഇവാൻക ഫാഷൻ രംഗത്തെ സുസ്ഥിരതയെക്കുറിച്ച് ശക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത് എന്നാണ് ഫാഷൻ ലോകം പറയുന്നത്. ഇത് രണ്ടാം തവണയാണ് ഇവാൻക ഇന്ത്യയിലെത്തുന്നത്. ആദ്യ സന്ദർശനത്തിലും ഇവാൻകയുടെ വസ്ത്രധാരണം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇത്തവണ ഇവാൻക ഏത് തരം വസ്ത്രമായിരിക്കും ധരിക്കുകയെന്ന് ആകാംക്ഷയോടെയാണ് ഫാഷൻ ലോകം നോക്കിയിരുന്നത്.

Next Story
Read More >>