സി.എ.എ ഫാസിസ്റ്റ്, റാസിസ്റ്റ് നിയമം; കേന്ദ്രസര്‍ക്കാറിനെതിരെ സംഗീത ഇതിഹാസം റോജര്‍ വാട്ടേഴ്‌സ്

റോക്ക്ബാന്‍ഡായ പിങ്ക് ഫ്‌ളോയ്ഡിന്റെ സ്ഥാപകനാണ് ഇംഗ്ലീഷ് സംഗീതജ്ഞനായ ജോര്‍ജ് റോജര്‍ വാട്ടേഴ്‌സ്

സി.എ.എ ഫാസിസ്റ്റ്, റാസിസ്റ്റ് നിയമം; കേന്ദ്രസര്‍ക്കാറിനെതിരെ സംഗീത ഇതിഹാസം റോജര്‍ വാട്ടേഴ്‌സ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്. നിയമത്തെ ഫാസിസ്റ്റ്, റാസിസ്റ്റ് എന്നാണ് റോജര്‍ വിശേഷിപ്പിച്ചത്.

റോക്ക്ബാന്‍ഡായ പിങ്ക് ഫ്‌ളോയ്ഡിന്റെ സ്ഥാപകനാണ് ഇംഗ്ലീഷ് സംഗീതജ്ഞനായ ജോര്‍ജ് റോജര്‍ വാട്ടേഴ്‌സ്. ആഗോള തലത്തില്‍ വലിയ ആരാധക വൃന്ദമുണ്ട് ഈ സംഗീതജ്ഞന്.

ലണ്ടനില്‍ നടന്ന സംഗീതനിശയ്ക്കിടെയാണ് ഇദ്ദേഹം നിയമത്തിനെതിരെ രംഗത്തുവന്നത്. ഡല്‍ഹി വിദ്യാര്‍ത്ഥഇ ആമിര്‍ അസീസിന്റെ സബ് യാദ് രഖാ എന്ന കവിതയുടെ ഇംഗ്ലീഷ് ഭാഷാന്തരം വായിച്ചാണ് റോജര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

'ഈ യുവാവിനെ നമ്മള്‍ അറിയില്ല. ആമിര്‍ അസീസ് എന്നാണ് പേര്. യുവകവിയും ഡല്‍ഹിയിലെ ആക്ടിവിസ്റ്റുമാണ് ഇയാള്‍. മോദിക്കെതിരെ, അദ്ദേഹത്തിന്റെ റാസിസ്റ്റ് ഫാസിസ്റ്റ് നിയമത്തിനെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം ഭാഗഭാക്കാണ്. അയാളുടെ കവിതയില്‍ നിന്ന് കുറച്ചുവരികള്‍ ഞാന്‍ വായിക്കാം' - എന്നായിരുന്നു റോജറിന്റെ വാക്കുകള്‍.

ഇതിന്റെ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.

Next Story
Read More >>