നഗ്ന ഫോട്ടോ ഷൂട്ടിന് ഭീമമായ തുക ഓഫര്‍ വന്നു, നോ പറഞ്ഞെന്ന് നര്‍ഗിസ് ഫക്രി

ഭീമമായ തുകയാണ് ഓഫറായി ലഭിച്ചതെങ്കിലും അത് സ്വീകരിക്കാൻ താല്പര്യമുണ്ടായിരുന്നില്ല.

നഗ്ന ഫോട്ടോ ഷൂട്ടിന് ഭീമമായ തുക ഓഫര്‍ വന്നു, നോ പറഞ്ഞെന്ന് നര്‍ഗിസ് ഫക്രി

മോഡലിങിൽ സജീവമായിരുന്ന കാലത്ത് പ്ലേ ബോയ് മാസിക നഗ്നഫോട്ടോയ്ക്ക് തന്നെ സമീപിച്ചിരുന്നതായി ബോളിവുഡ് നടി നർഗിസ് ഫക്രി. പ്ലേ ബോയിയുടെ കോളജ് എഡിഷനിലേക്ക് വനിത മോഡലിനെ ആവശ്യമുള്ള കാര്യം ഏജന്റാണ് തന്നെ അറിയിച്ചതെന്ന് നർഗീസ് പറയുന്നു.

ഏജന്റിലൂടെ തന്നെയാണ് ഫോട്ടോ ഷൂട്ടിന് അവസരം ലഭിച്ചതും. എന്നാൽ മാസികയ്ക്ക് വേണ്ടത് നഗ്ന ഫോട്ടോയായിരുന്നു. അതോടെ ഓഫർ താൻ നിരസിക്കുകയായിരുന്നുവെന്ന് നർഗീസ് ഫക്രി പറയുന്നു. ഭീമമായ തുകയാണ് ഓഫറായി ലഭിച്ചതെങ്കിലും അത് സ്വീകരിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. മോഡലിങ്ങിൽ നിന്ന് ബോളിവുഡിലേയ്ക്ക് ചുവടുമാറ്റാൻ സാധിച്ച നർഗീസ് തനിക്ക് നഗ്നത പ്രദർശിപ്പിക്കാതെ തന്നെ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചെന്നാണ് പറയുന്നത്.

ന്യൂയോർക്കിൽ ജനിച്ചു വളർന്ന നർഗീസ് ഫക്രി 2011ലാണ് ബോളിവുഡിലേയ്ക്കെത്തിയത്. രൺബീർ കപൂർ ചിത്രമായ റോക്ക്സ്റ്റാറിലൂടെയായിരുന്നു വരവ്. സുജിത്ത് സിർക്കാറിന്റെ മദ്രാസ് കഫെ, ഡേവ്ഡ് ധവാന്റെ മേം തെര ഹീറോ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

Read More >>