അഭിനയമാണ് എന്റെ ജോലി; അത് ആസ്വദിക്കുന്നു: കല്ല്യാണി പ്രിയദര്‍ശന്‍

കുട്ടിക്കാലത്ത് എപ്പോഴും സെറ്റിലായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നേനെ.

അഭിനയമാണ് എന്റെ ജോലി; അത് ആസ്വദിക്കുന്നു: കല്ല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളെന്ന ബാനറിൽ നിന്നും മാറി സിനിമാ ലോകത്ത് തന്റേതായ ഇടം തേടുന്നയാളാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിൽ കല്ല്യാണിയുടേതായി ഒറു ചിത്രം റിലീസിനെത്താനിരിക്കുകയാണ്.

ഇതിനിടെ കല്ല്യാണി സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ കല്ല്യാണി. ഭാവിയില്‍ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവില്‍ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നുവെന്നാണ് കല്യാണി പറയുന്നത്.

തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുകയാണെന്ന് വിചാരിക്കുന്നു. ഒരു നടിയാകുമെന്നോ സംവിധായികയാകുമെന്നോ കരുതിയിരുന്നില്ല. പക്ഷേ സിനിമയുടെ ഏതെങ്കിലും വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ആര്‍കിടെക്ചറില്‍ ബിരുദം നേടി. പക്ഷേ കരിയര്‍ ആലോചിച്ചപ്പോള്‍ എല്ലാം സിനിമയായി.

കുട്ടിക്കാലത്ത് എപ്പോഴും സെറ്റിലായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നേനെ. ഞാന്‍ നടിയാകുമെന്ന് കരുതിയിരുന്നെങ്കില്‍ കൂടുതല്‍ പരിശീലനം നേടിയിരുന്നേനെ. സ്വയം വിശ്വസിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും അച്ഛന്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും കല്ല്യാണി പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് തെലുങ്ക് സിനിമയെ കുറിച്ച്‌ തനിക്ക് വലിയ ബോധ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ മെച്ചപ്പെട്ടുവെന്നും കല്യാണി പ്രിയദര്‍ശന്‍ കൂട്ടിച്ചേർത്തു. രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. സുധീര്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Next Story
Read More >>