സണ്ണിലിയോണിനോട് മൊബൈല്‍ നമ്പര്‍ ചോദിച്ച് നടന്‍ കബിര്‍ ബേദി; ഭര്‍ത്താവിന്റെ നമ്പര്‍ നല്‍കി നടി! - നിഷേധിച്ച് താരം

വാര്‍ത്ത കബീര്‍ ബേദി ശക്തമായി നിഷേധിച്ചു.

സണ്ണിലിയോണിനോട് മൊബൈല്‍ നമ്പര്‍ ചോദിച്ച് നടന്‍ കബിര്‍ ബേദി; ഭര്‍ത്താവിന്റെ നമ്പര്‍ നല്‍കി നടി! - നിഷേധിച്ച് താരം

മുംബൈ: ദാബൂ രത്‌നാനിയുടെ കലണ്ടര്‍ ലോഞ്ചില്‍ വച്ച് നടി സണ്ണി ലിയോണിനോട് നടന്‍ കബീര്‍ ബേദി മൊബൈല്‍ നമ്പര്‍ ചോദിച്ചതായി റിപ്പോര്‍ട്ട്. നടി സ്വന്തം നമ്പറിന് പകരം ഭര്‍ത്താവ് ഡാനിയല്‍ വെബറിന്റെ നമ്പര്‍ നല്‍കിയതായും സിനിമാ മാദ്ധ്യമമായ സ്‌പോര്‍ട് ബോയ് ഇ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വാര്‍ത്ത കബീര്‍ ബേദി ശക്തമായി നിഷേധിച്ചു.

'ഞാന്‍ സണ്ണി ലിയോണിന്റെ നമ്പര്‍ ചോദിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണ്. അവര്‍ അപകീര്‍ത്തികരമായ വാര്‍ത്തയാണ് ചെയ്തത്. ദാബൂ രത്‌നാനിയുടെ പാര്‍ട്ടിയില്‍ ഞാന്‍ അവരുടെ ഭര്‍ത്താവ് ഡാനിയര്‍ വെബറിന്റെ നമ്പറാണ് ചോദിച്ചത്. അദ്ദേഹം തരികയും ചെയ്തു. വൃത്തികെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച സ്‌പോട്‌ബോയ് ഇ വാര്‍ത്ത പിന്‍വലിച്ച് മാപ്പു പറയണം' - ട്വിറ്ററില്‍ ബേദി കുറിച്ചു.

അതിനിടെ, സണ്ണിയുടെ നമ്പര്‍ എന്തിനാണ് ബേദി ചോദിക്കുന്നത് എന്ന് വെബര്‍ ചോദിച്ചു. വര്‍ഷങ്ങളായി സണ്ണിയുടെ നമ്പര്‍ ബേദിയുടെ പക്കലുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബേദിയുടെ പൗത്രി അലായ സെയ്ഫ് അലിഖാന്റെ സിനിമയായ ജവാനി ജാനേമാനില്‍ അരങ്ങേറ്റം കുറിച്ച വേളയിലാണ് ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍. ബേദിയുടെ ആദ്യ ഭാര്യ നര്‍ത്തകിയായ പ്രോതിമയിലുള്ള മകള്‍ പൂജയുടെ പുത്രിയാണ് അലായ.

Next Story
Read More >>