'കൂടത്തായി സീരിയല്‍ കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നത്; കോടതിയില്‍ കേസ് നടക്കുന്ന ഘട്ടത്തില്‍ ചിത്രീകരിച്ചത് ശരിയല്ല': മന്ത്രി ജി സുധാകരന്‍

ശ്രീകണ്ഠന്‍ നായരാണ് പരമ്പരയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഗിരീഷ് കോന്നിയാണ് സീരിയലിന്റെ സംവിധാനം.

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'കൂടത്തായി' സീരിയല്‍ കാണാനിടയായെന്നും ഇത് കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഈ സീരിയല്‍ കൊലപാതകങ്ങള്‍ക്കെതിരെയുള്ള വികാരമല്ല ഉണ്ടാക്കുന്നത്. കൂടുതല്‍ പേരെ കൊല്ലാനാണ് പ്രേരിപ്പിക്കുന്നതെന്നും കോടതിയില്‍ കേസ് നടക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

ശ്രീകണ്ഠന്‍ നായരാണ് പരമ്പരയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഗിരീഷ് കോന്നിയാണ് സീരിയലിന്റെ സംവിധാനം. കൂടത്തായി സംഭവത്തെ ആസ്പദമാക്കി സിനിമകളും മലയാളത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമാതാരം മുക്തയാണ് മുഖ്യകഥാപാത്രമായി മിനിസ്‌ക്രീനില്‍ എത്തുന്നത്. എല്ലാദിവസവും രാത്രി 9.30നാണ് പരമ്പരയുടെ സംപ്രേക്ഷണം.

Next Story
Read More >>