അയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു, വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നു: ആൻഡ്രിയ

ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു സിനിമയിൽ തൻെറ അഭാവത്തെക്കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തൽ.

അയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു, വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നു: ആൻഡ്രിയ

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് ആൻഡ്രിയ ജെർമിയ. അടുത്തിടെയായി സിനിമകളിൽ താരത്തിൻെറ അഭാവം ആരാധകരെ നിരാശപ്പെടുത്തിയിരിക്കുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് ആൻഡ്രിയ ജെർമി യ ഇപ്പോൾ.

ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു സിനിമയിൽ തൻെറ അഭാവത്തെക്കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തൽ. താൻ കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു എന്നും അതിൽ നിന്നു പുറത്തു കടക്കാൻ ആയുര്‍വേദ ചികിത്സയെ അശ്രയിച്ചിരുന്നുവെന്നും ഗായിക കൂടിയായ താരം പറഞ്ഞു.

വിവാഹിതനായ ഒരാളുമായുള്ള പ്രണയബന്ധവും അതില്‍ നിന്നു നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദ രോഗിയാക്കിയതെന്നും കൂട്ടിച്ചേർത്തു. താരമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം കുറച്ചു കാലമായി താരം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു.

അയാള്‍ ശാരീരികമായും മാനസികമായും ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നുവെന്നും ആന്‍ഡ്രിയ വ്യക്തമാക്കി. കാ, വട്ടം, മല്ലികൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഉള്ള തയാറെടുപ്പിലാണു താരമിപ്പോൾ.

Read More >>