സാനിയ മിര്‍സയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും പ്രണയത്തില്‍

അനമിന്റെ ജന്മദിനത്തില്‍ അസദ് കുറിച്ചത് ഇങ്ങനെ ആയിരുന്നു; 'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരിയായ വ്യക്തിക്ക് ജന്മദിനാശംസകള്‍'.

സാനിയ മിര്‍സയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും പ്രണയത്തില്‍

ഹൈദരാബാദ്: സ്‌പോര്‍ട്‌സിലെ പ്രണയങ്ങള്‍ അസാധാരണമല്ല. എന്നാല്‍ ചില അസാധാരണ പ്രണയങ്ങള്‍ ഉണ്ട് താനും. അതിലേക്കിതാ, ഒരു പ്രണയഗാഥ.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അസദും ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയുമാണ് പുതിയ പ്രണയ ജോഡികള്‍. ഈ വര്‍ഷം തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദിലെ വ്യവസായിയായ ബോയ്ഫ്രണ്ട് അക്ബര്‍ റഷീദുമായുള്ള വിവാഹം വേര്‍പ്പെടുത്തിയ ശേഷമാണ് അനം പുതിയ പങ്കാളിയെ കണ്ടെത്തിയത്. 2016ലായിരുന്നു റഷീദുമായുള്ള അനം മിര്‍സയുടെ വിവാഹം. 2018ല്‍ ഇവര്‍ വിവാഹ മോചിതരായി.

സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പാപ്പരാസികള്‍ പ്രണയം കണ്ടുപിടിച്ചത്. അനമിന്റെ ജന്മദിനത്തില്‍ അസദ് കുറിച്ചത് ഇങ്ങനെ ആയിരുന്നു; 'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരിയായ വ്യക്തിക്ക് ജന്മദിനാശംസകള്‍'.

ഹൈദരാബാദില്‍ ദ ലേബല്‍ ബസാര്‍ എന്ന പേരില്‍ ഫാഷന്‍ ഔട്ട്‌ലറ്റ് നടത്തുകയാണ് അനം മിര്‍സ. അസദ് അഭിഭാഷകനും.

Next Story
Read More >>