'മീടൂ' വിന് മറുപടിയുമായി നടന്‍ സിദ്ദിഖ്

കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലെ തന്റെ കോമഡി സീന്‍ തന്നെ സിദ്ദിഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

തനിക്കെതിരായ ലൈഗംഗീകധിഷേപ പരാതിയെ ട്രോളി നടന്‍ സിദ്ദിഖ് രംഗത്ത്. 2016 ല്‍ ഒരു സിനിമാ തിയേറ്ററില്‍ വെച്ച് തനിക്ക് സിദ്ദീഖില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് നടി രേവതി സമ്പത്ത് ആരോപിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി നടനെതിരായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇതിനു മറുപടിയൊന്നാമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലെ തന്റെ കോമഡി സീന്‍ തന്നെ സിദ്ദിഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇട്ട് മിറ്റുകള്‍ക്കകം തന്നെ വൈറലായി. വ്യാപക ഷെയറിംഗാണ് പോസ്റ്റിന് ലഭിക്കുന്നത്.


Read More >>