നിള പുതിയ ക്രീസിലേക്ക്

ചെറുപ്പത്തില്‍ തന്നെ നിറങ്ങള്‍ കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച നിള സ്റ്റെയ്സി ജോണ്‍സ് , ക്രിക്കറ്റ് ക്രീസിലേക്ക് .

നിള പുതിയ ക്രീസിലേക്ക്

നിറങ്ങളുടെ ക്രീസില്‍ നിന്ന് , ക്രിക്കറ്റിന്റെ ക്യാന്‍വാസിലേക്ക്

കൊച്ചി : നന്നേ ചെറുപ്പത്തില്‍ നിറങ്ങളുടെ ലോകത്ത് അത്ഭുതമായി മാറിയ പ്രതിഭ , നിള എന്ന നിള സ്റ്റെയ്സി ജോണ്‍സിനെ മലയാളിക്ക് നന്നായറിയാം. സ്കൂളില്‍ പോകാതെ , സ്വാഭാവിക വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിന്റെ പാഠങ്ങള്‍ പഠിക്കുകയാണു ഈ ഒന്‍പത് വയസ്സുകാരി. കവിയും സിനിമാ സംവിധായകനുമായ പ്രിന്‍സ് ജോണ്‍ - അനുപമ ശശിധരന്‍ ദമ്പതികളുടെ മകള്‍ പുതിയ ക്രീസിലേക്ക് നീങ്ങുകയാണു. ക്രിക്കറ്റിലാണു ഇപ്പോള്‍ നിളയുടെ കമ്പം. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലെ പരിശീലനത്തിനിടയില്‍ , ക്രീസിലും പ്രതിഭ കാട്ടിയ നിളയെ , ഈ മേഖലയിലെ ഉപരി പഠനത്തിനു അയക്കുകയാണു മാതാപിതാക്കള്‍.

നിള ക്രിക്കറ്റില്‍ പരിശീലനം നടത്തുന്ന വീഡിയോ കണ്ട കര്‍ണ്ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് ആണു നിളയ്ക്കുള്ള പരിശീലനം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വിവരം ഫേസ് ബുക്കിലൂടെ പങ്ക് വച്ചത് അമ്മയായ അനുപമ ശശിധരനാണു . സെപ്തംബറില്‍ പരിശീലന പരിപാടി ആരംഭിക്കും .

ആറാമത്തെ വയസ്സിലാണു നിളയുടെ ആദ്യചിത്ര പ്രദര്‍ശനം നടന്നത് . ലളിത കലാ അക്കാദമിയില്‍ പ്രദര്‍ശനം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും നിളയ്ക്കാണു . നിളയുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫേസ് ബുക്ക് പേജിലേക്ക് .

നിള ക്രിക്കറ്റ് പരിശീലനം നടത്തുന്ന വീഡിയോകള്‍ .


Read More >>