ചെറുപ്രായത്തില്‍ ലോകം മുഴുവന്‍ സഞ്ചരിച്ച പെണ്‍കുട്ടി

24 വയസ്സിനിടെ ലോകം മുഴുവന്‍ സഞ്ചരിച്ച ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ജെയിംസ് അസ്‌ക്വിത്തിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഈ മിടുക്കി.

ചെറുപ്രായത്തില്‍ ലോകം മുഴുവന്‍ സഞ്ചരിച്ച പെണ്‍കുട്ടി

വാഷിങ്ടണ്‍: വയസ് 21, കണ്ട സ്ഥലങ്ങളുടെ കണക്കെടുത്താല്‍ അത് വയസ്സിനേക്കാള്‍ എത്രയോ ഇരട്ടി. ഇവള്‍ ലെക്സി ആല്‍ഫോര്‍ഡ് ഏറ്റവും ചെറിയ പ്രായത്തില്‍ ലോകം മുഴുവന്‍ സഞ്ചരിച്ച പെണ്‍കുട്ടി. യു.എസ് സ്വദേശിനിയായ ലെക്സി മെയ് 31ന് ദക്ഷിണ കൊറിയയില്‍ കാലുറപ്പിച്ചതോടെയാണ് ലോകം മുഴുവന്‍ സഞ്ചരിച്ച പ്രായം കുറഞ്ഞ വ്യക്തിയായി മാറിയത്.


24 വയസ്സിനിടെ ലോകം മുഴുവന്‍ സഞ്ചരിച്ച ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ജെയിംസ് അസ്‌ക്വിത്തിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഈ മിടുക്കി. ട്രാവല്‍ ഏജന്‍സിയുടെ ഉടമകളായ മാതാപിതാക്കളാണ് മകളുടെ യാത്രാ സ്വപ്നത്തിന് നിറം നല്‍കിയത്. ഓര്‍മ്മ വയ്ക്കുന്നതിന് മുമ്പ് തന്നെ യാത്രയായിരുന്നു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ലെക്സി പറയുന്നു.സഞ്ചരിച്ച നാടുകളും വിശേഷങ്ങളും സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ @Lexie Limitless വഴി പങ്കുവെക്കാറുണ്ട്. എന്നാല്‍ യാത്ര എന്ന മോഹം കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് യാത്ര ലഹരിപോലെ തനിക്കൊപ്പം കൂടിയെന്നാണ് ലെക്സി പറയുന്നത്.


കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കമ്പോടിയ മുതല്‍ ഈജിപ്ത് വരെ പല സ്ഥലങ്ങളും അവള്‍ കണ്ടിരുന്നു. ഓരോ സ്ഥലവും കാണിച്ചു കൊടുക്കാനും അതിന്റെയൊക്കെ പ്രാധാന്യം ബോധ്യപ്പെടുത്താനും അവളുടെ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നീ കാണുന്ന ഞാനുണ്ടായത് എന്നാണ് ലെക്‌സി പറയുന്നത്. 'ഓരോ മനുഷ്യരുടേയും ജീവിതം എന്നില്‍ കൗതുകമുണ്ടാക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയായിരിക്കും സന്തോഷം കണ്ടെത്തുക എന്നും ഞാന്‍ ചിന്തിക്കാറുണ്ട്' ലെക്‌സി പറയുന്നു. യാത്രപോകാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളെ കുറിച്ച് ആദ്യം പഠിക്കും. കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യും. വാടക കുറഞ്ഞ ഹോട്ടലുകളില്‍ താമസം അതാണ് ലെക്സിയുടെ യാത്ര ഒരുക്കങ്ങള്‍.
Read More >>