'വൺ ഫൈൻ ഡേ ' ബംഗ്ലാദേശിലേക്ക്

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച്, ശ്രദ്ധ നേടിയ ചെറു ചിത്രമാണു എം ആർ വിബിൻ എഴുതി സംവിധാനം ചെയ്ത 'വൺ ഫൈൻ ഡേ'

വൺ ഫൈൻ ഡേ  ബംഗ്ലാദേശിലേക്ക്

തൃശ്ശൂർ : കവിയും ചലച്ചിത്രപ്രവർത്തകനുമായ എം ആർ വിബിൻ കഥയെഴുതി സംവിധാനം ചെയ്ത ചെറുചിത്രം ' വൺ ഫൈൻ ഡേ ' ബംഗ്ലാദേശ് അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിൽ പ്രദർശിപ്പിക്കും. ഈ വർഷം മാർച്ച് 8 മുതൽ 12 വരെയാണു ഫെസ്റ്റിവൽ . ഇതിനോടകം 25-ലധികം മേളകളിൽ ഈ ചെറുചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ചൈന , ഇറ്റലി മേളകളിൽ വൻ സ്വീകാര്യതയാണു ചിത്രത്തിനു ലഭിച്ചത്.

ഇതിനോടകം തന്നെ , നിരവധി അന്തർദേശീയ മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ വർഷം ആദ്യമായാണു, ഒരു അന്തർദേശീയ മേളയിലേക്ക് വൺ ഫൈൻ ഡേ തെരഞ്ഞെടുക്കപ്പെടുന്നതെന്ന് സംവിധായകൻ ഫേസ് ബുക്കിൽ കുറിച്ചു.

10 മിനിറ്റാണു, വൺ ഫൈൻ ഡേ എന്ന ചിത്രത്തിന്റെ ദൈർഘ്യം.

സംവിധായകൻ എം ആർ വിബിൻ, ചൈനയിൽ നടന്ന അന്താരാഷ്ട സിനിമാ മേളയിൽ സംവിധായകൻ എം ആർ വിബിൻ, ചൈനയിൽ നടന്ന അന്താരാഷ്ട സിനിമാ മേളയിൽ
Read More >>