മണ്ണിരയുടെ വിവര്‍ത്തനത്തിന്റെ പ്രകാശനം

101 മലയാള കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ അടങ്ങിയ പുസ്തകമാണു ഹൌ ടു ട്രാന്‍സലേറ്റ് ആന്‍ എര്‍ത്ത് വേം. പദ്മ ബാബു എന്ന യുവ കവിയുടെ കവിതയുടെ തലക്കെട്ടാണു പുസ്തകത്തിനു. കവി എന്‍ രവിശങ്കറാണു പുസ്തകത്തിന്റെ എഡിറ്റര്‍.

മണ്ണിരയുടെ  വിവര്‍ത്തനത്തിന്റെ പ്രകാശനം‘How to translate an Earthworm?

തൃശ്ശൂര്‍ : സമീപകാലത്ത് മലയാള കവിതയ്ക്ക് പുത്തനുണര്‍വ്വ് നല്‍കിയ വിവര്‍ത്തന പുസ്തകമായ ഹൌ ടു ട്രാന്‍സലേറ്റ് ആന്‍ എര്‍ത്ത് വേമിന്റെ പ്രകാശനം , മാര്‍ച്ച് 3 നു തൃശ്ശൂരില്‍ നടക്കും . വൈകിട്ട് 4 മണിക്ക് കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ ഈ.പി. രാജഗോപാലന്‍ പുസ്തകത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.

( How to Translate an Earthworm - ഒരു മണ്ണിരയെ വിവര്‍ത്തനം ചെയ്യേണ്ടത് എങ്ങനെ ) എന്ന പുസ്തകം എഡിറ്റ് ചെയ്ത കവി റാഷ് എന്ന രവിശങ്കര്‍ എന്‍ , കവികളായ മാങ്ങാട് രത്നാകരന്‍, അന്‍വര്‍ അലി, പി.എന്‍.ഗോപീകൃഷ്ണന്‍, എസ്.കണ്ണന്‍,കവിതാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 101 മലയാള കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയാണു ധവ്ളി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തില്‍ ഉള്ളത് .കവി സച്ചിദാനന്ദന്‍ ആമുഖമെഴുതിയിരിക്കുന്ന വിവര്‍ത്തന പുസ്തകത്തിനു വന്‍ സ്വീകാര്യതയാണു സമീപ ദിവസങ്ങളില്‍ ലഭിച്ചത് .

പുസ്തകത്തിന്റെ ദേശിയതല പ്രകാശനം കൊല്‍ക്കത്തയിലാണു നടന്നത് . പുസ്തകത്തില്‍ കവിതകള്‍ ഉള്‍പ്പെട്ട കവികളും , കാവ്യസ്നേഹികളും തൃശ്ശൂരില്‍ നടക്കുന്ന പ്രകാശനത്തില്‍ പങ്കെടുക്കും . പുസ്തകം ആമസോണില്‍ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കാം . കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
ചിത്രം : കവി ലീന മണി മേഖല, എഡിറ്റര്‍ രവിശങ്കറിന്റെ കയ്യില്‍ നിന്നും പുസ്തകം സ്വീകരിക്കുന്നു.

Read More >>