ഈ ടോയ് ലറ്റില്‍ കയറിയാല്‍ രണ്ടുണ്ട് കാര്യം

12വർഷം മുമ്പാണ് ഈ റസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയത്. വിദേശവിനോദസഞ്ചാരികളാണ് പ്രധാനമായും എത്തുന്നത്. ഭീമാകാരമായൊരു അക്വേറിയത്തിലുള്ളിലാണ് ടോയ്ലറ്റ് സ്ഥാപിച്ചിരിക്കുന്നത്. അപൂർവ ഇനത്തിൽപ്പെട്ട മത്സ്യങ്ങളും ഭീമൻ ആമകളുമൊക്കെയാണ് അക്വേറിയത്തിലുള്ളത്

ഈ ടോയ് ലറ്റില്‍ കയറിയാല്‍ രണ്ടുണ്ട് കാര്യം

ടോക്കിയോ: ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ചുറ്റും ഭീമാകാരമുള്ള മീനുകളും ആമകളുമൊക്കെ ഓടിനടക്കും. സംഗതി കൊള്ളാമെങ്കിലും ഇതൊക്കെ എവിടെ നടക്കാൻ എന്നല്ലേ! ജപ്പാനിലെ അകാൻഷിയിലുള്ള ഹിപോപ്പോപപ്പാ കഫെ എന്ന റസ്റ്റോറന്റിലെത്തിയാൽ ഈ സുന്ദരമായ അനുഭവം ആസ്വദിക്കാം. പക്ഷേ, പോക്കറ്റിന് ഇത്തിരി കനം വേണമെന്നുമാത്രം.

12വർഷം മുമ്പാണ് ഈ റസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയത്. വിദേശവിനോദസഞ്ചാരികളാണ് പ്രധാനമായും എത്തുന്നത്. ഭീമാകാരമായൊരു അക്വേറിയത്തിലുള്ളിലാണ് ടോയ്ലറ്റ് സ്ഥാപിച്ചിരിക്കുന്നത്. അപൂർവ ഇനത്തിൽപ്പെട്ട മത്സ്യങ്ങളും ഭീമൻ ആമകളുമൊക്കെയാണ് അക്വേറിയത്തിലുള്ളത്. ടോയ്ലറ്റ് ഉപയോഗിക്കുന്നവർക്ക് ഇവയെ തൊട്ടടുത്തുനിന്ന് കാണാം.

വിലയേറിയ കട്ടികൂടിയ ഗ്‌ളാസുകൊണ്ടാണ് അക്വേറിയം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ അപകടമുണ്ടാകുമെന്ന ഭീതിയേ വേണ്ട. അക്വേറിയവും ടോയ്ലറ്റും നിർമ്മിക്കാൻവേണ്ടി മാത്രം ലക്ഷങ്ങളാണ് ചെലവായത്. റസ്റ്റോറന്റ് നിർമ്മാണത്തിനുള്ള ചെലവ് വേറെ.

നിരവധി ആളുകൾ എത്തുന്നുണ്ടെങ്കിലും ഇവരിൽ ഭൂരിപക്ഷവും റസ്റ്റോറന്റിനുള്ളിൽ കടക്കുന്നില്ലെന്നാണ് ഉടമയുടെ പരാതി. അവരെല്ലാം ടിക്കറ്റെടുത്ത് നേരെ ടോയ്ലറ്റിലേക്കാണ് പോകുന്നത്. ടോയ്ലറ്റിലെ കാഴ്ചകൾ അടിപൊളിയാണെങ്കിലും ചിലപ്പോൾ പേടിതോന്നുമെന്നാണ് സന്ദർശകർ പറയുന്നത്. എന്നാൽ ഈ പേടിക്കും ഒരു പ്രത്യേക സുഖമുണ്ടെന്നാണ് അവർ പറയുന്നത്. ടോയ്റ്റിലെ കാഴ്ചകൾ നിരവധിപേർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.