ഓസീസിനെതിരെ തോറ്റു; കോഹ്‌ലിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

15 കൊല്ലങ്ങള്‍ക്ക് മുന്നെ 2005-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അവസാനമായി ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റത്.

ഓസീസിനെതിരെ തോറ്റു; കോഹ്‌ലിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

വെസ്റ്റിന്‍ഡീസിനെയും ശ്രീലങ്കയെയും തറപറ്റിച്ച ആത്മവിശ്വാസവുമായി കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിക്കും സംഘത്തിനും കനത്ത തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസത്തെ വലിയ പരാജയം. പത്തു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡിനുടമയായിരിക്കുകയാണ് കോഹ്‌ലി.

ഓസ്ട്രേലിയക്കെതിരേ ഏകദിനത്തില്‍ പത്ത് വിക്കറ്റിന് തോല്‍ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോഹ്‌ലിക്ക് ലഭിച്ചത്. 15 കൊല്ലങ്ങള്‍ക്ക് മുന്നെ 2005-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അവസാനമായി ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റത്. 2000-ത്തിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റിട്ടുണ്ട്. ഇതുകൂടാതെ 1981-ല്‍ ന്യൂസീലന്‍ഡ്, 1997-ല്‍ വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരെയാണ് നാലു തവണയായി ഇന്ത്യ പത്തുവിക്കറ്റ് പരാജയം നേരിട്ടത്.

തോല്‍വിയോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഓസീസിന് കഴിഞ്ഞു. 256 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 49.1 ഓവറില്‍ വിജയം അടിച്ചെടുക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറുടെയും (128) ആരോണ്‍ ഫിഞ്ചിന്റെയും (110) സെഞ്ചുറി പ്രകടനമാണ് ഓസീസിന് മുതല്‍ക്കൂട്ടായത്. ജനുവരി 17ന് രാജ്കോട്ടിലാണ് രണ്ടാം ഏകദിനം നടക്കുക.

Next Story
Read More >>