വിജയ് ഹസാരെ ട്രോഫി: ആന്ധ്രയ്ക്കെതിരെ കേരളത്തിന് മികച്ച വിജയം

കേരളത്തിന് തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണറുമായ റോബിന്‍ ഉത്തപ്പയും (1) സഞ്ജുവും (0) വളരെ വേ​ഗം പുറത്തായി.

വിജയ് ഹസാരെ ട്രോഫി: ആന്ധ്രയ്ക്കെതിരെ കേരളത്തിന് മികച്ച വിജയം

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ആന്ധ്രയ്ക്കെതിരെ കേരളത്തിന് മികച്ച വിജയം. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 89 പന്തില്‍ 139 റണ്‍സാണ് വിഷ്ണുവിൻെറ നേട്ടം. സ്കോർ ആന്ധ്ര-230/6, കേരളം-233/4

ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ക്യാപ്റ്റൻ റിക്കി ബുയിയുടെ (58) അർധസെഞ്ച്വറിയുടെ മികവിലായിരുന്നു 230 റൺസ് നേടിയത്. രണ്‍ റാവു(38), സുമന്ത്(31), ധര്‍മ്മ നരേന്‍(30), അശ്വിന്‍ ഹെബ്ബാര്‍(31) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. കേരളത്തിനായി ബേസിൽ തമ്പിയും, എസ്.മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ കേരളത്തിന് തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണറുമായ റോബിന്‍ ഉത്തപ്പയും (1) സഞ്ജുവും (0) വളരെ വേ​ഗം പുറത്തായി. തുടർന്ന് വന്ന സച്ചിൻ ബേബി വിഷ്ണു കൂട്ടുകെട്ടാണ് കളിയിൽ വഴിത്തിരിവായത്. ഈ കൂട്ടുകെട്ട് 79 റൺസെ നേടിയശേഷമാണ് 19 റൺസെടുത്ത സച്ചിൻ പുറത്തായത്.

പിന്നാലെ ജലജ് സക്സേനയെ കൂട്ടുപിടിച്ച് വിഷ്ണു തകർത്തടിച്ചു. നാലമതായി വിഷ്ണു പുറത്താകുന്നതിന് മുന്നെ തന്നെ കേരളം കളി പിടിച്ചിരുന്നു. തുടർന്നെത്തിയ പി രാഹുലും സക്സേനയും ചേർന്ന് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. സ്കസേന 46 റൺസും രാഹുൽ 27 റൺസും നേടി. എട്ടു മല്‍സരങ്ങളില്‍ നിന്നും കേരളത്തിന്റെ നാലാമത്തെ വിജയം കൂടിയാണിത്.

Read More >>