ഗാംഗുലിയുമായി ഒരു പ്രശ്നവുമില്ല; ഇത് മനസ്സിലാക്കാത്തവരോട് ഒന്നും പറയാനില്ലെന്നും രവിശാസ്ത്രി

തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറയുന്നത് മാദ്ധ്യമങ്ങള്‍ക്ക് എന്നും ഒരു ആഘോഷമാണ്.

ഗാംഗുലിയുമായി ഒരു പ്രശ്നവുമില്ല; ഇത് മനസ്സിലാക്കാത്തവരോട് ഒന്നും പറയാനില്ലെന്നും രവിശാസ്ത്രി

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവിശാസ്ത്രി. ഗാംഗുലിയോട് തനിക്ക് ബഹുമാനമാണുള്ളതെന്നും ഇത് മനസ്സിലാക്കാൻ സാധിക്കാതെ ഊപാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറയുന്നത് മാദ്ധ്യമങ്ങള്‍ക്ക് എന്നും ഒരു ആഘോഷമാണ്. എന്നാല്‍ ഇത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും ശാസ്ത്രി പറഞ്ഞു. ഒത്തുകളി വിവാദങ്ങള്‍ക്കു ശേഷം ഏറെ പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രക്ഷിച്ചെടുത്തയാളാണ് ഗാംഗുലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ വിഷയത്തിൽ പ്രതികണമായി ​ഗാം​ഗുലിയും രം​ഗത്തെത്തിയിരുന്നു.

തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിലാണെന്നത് ചിലരുടെ ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. 2016 ല്‍ സൗരവ് ഗാംഗുലി ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വെെസറി കമ്മിറ്റി ശാസ്ത്രിയെ മറികടന്ന് അനില്‍ കുംബ്ലെയെ പരിശീലകനാക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങിയത്. ഗാം​ഗുലിയോടൊപ്പം സച്ചിൻ ടെണ്ടുൽക്കറും വിവിഎസ് ലക്ഷമണനും കമ്മറ്റി അം​ഗങ്ങളായിരുന്നു.

Read More >>