വിന്‍ഡീസ് പര്യടനം ടീമിനെ നാളെ പ്രഖ്യാപിക്കും

പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ധോണി സെലക്ടർമാരെ അറിയിച്ചതയാണ് സൂചന.

വിന്‍ഡീസ് പര്യടനം ടീമിനെ നാളെ പ്രഖ്യാപിക്കും

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. ടീമിൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ ഉൾപ്പെടുത്തുമോ ഇല്ലയോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്.

ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്ന് നേരത്തേ വാർത്തകലുണ്ടായിരുന്നു. എന്നാൽ വിരമിക്കൽ സംബന്ധിച്ച് ധോണി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു നായകൻ വിരാട് കോലിയുടെ പ്രതികരണം. ലോകകപ്പിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ധോണിക്കെതിരേ വിമർശനവുമുയർന്നിരുന്നു.

പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ധോണി സെലക്ടർമാരെ അറിയിച്ചതയാണ് സൂചന. ധോണിയില്ലെങ്കിൽ റിഷഭ് പന്താകും പരമ്പരയിൽ വിക്കറ്റ് കീപ്പർ. ദിനേശ് കാർത്തികിനെയും ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക.

വിൻഡീസ് പര്യടനത്തിൽ കോലിക്കും ജസ്പ്രീത് ബുംറയക്കും വിശ്രമം അനുവദിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ധാരണ. എന്നാൽ പര്യടനത്തിൽ പങ്കെടുക്കാമെന്നും വിശ്രമം ആവശ്യമില്ലെന്നും കോലി സെലക്ടർമാരെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. മൂന്ന് ടി-20യും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഇതിൽ ടെസ്റ്റിൽ മാത്രം കോലിയെ പങ്കെടുപ്പിച്ച് ഏകദിനത്തിലും ടി-20ലും വിശ്രമം നൽകാനായിരുന്നു ആദ്യ തീരുമാനം.

ഫെബ്രുവരി മുതൽ തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുകയാണ് കോലി. ഫെബ്രുവരി -മാർച്ച് മാസങ്ങളിലായി നടന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലും പിറകേ ഇന്ത്യൻ പ്രീമിയർ ലീഗിലും ലോകകപ്പിലുമാണ് കോലി വിശ്രമമില്ലാതെ പങ്കെടുത്തത്.

Read More >>