കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് രഹാനെ; ട്രോളിലൊളിപ്പിച്ച് സച്ചിൻെറ ആശംസ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള ടെസ്റ്റ് മത്സരം നടക്കുന്നതിനിടെയായിരുന്നു രഹാനെയ്ക്കും ഭാര്യ രാധികയ്ക്കും കുഞ്ഞ് പിറന്നത്. അതിനാൽ തന്നെ മത്സരം അവസാനിച്ചതിന് പിന്നാലെയാണ് രഹാനയ്ക്ക് കുഞ്ഞിനെ കാണാനായത്.

കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് രഹാനെ; ട്രോളിലൊളിപ്പിച്ച് സച്ചിൻെറ ആശംസ

ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ അച്ഛനായി. താരം തന്നെയാണ് സന്തോഷവിവരം സാമൂ​ഹ്യമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള ടെസ്റ്റ് മത്സരം നടക്കുന്നതിനിടെയായിരുന്നു രഹാനെയ്ക്കും ഭാര്യ രാധികയ്ക്കും കുഞ്ഞ് പിറന്നത്.

അതിനാൽ തന്നെ മത്സരം അവസാനിച്ചതിന് പിന്നാലെയാണ് രഹാനയ്ക്ക് കുഞ്ഞിനെ കാണാനായത്. രഹാനയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് ആശംസയുമായി എത്തിയത്. ഇതിനിടെ രഹാനയ്ക്ക് വ്യത്യസ്തവും രസകരവുമായ രീതിയിൽ ആശംസകൾ നേർന്ന് സച്ചിൻ ടെണ്ടുൽക്കറും രം​ഗത്തെത്തി.

'രാധികയ്ക്കും അജിങ്ക്യയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യ കുഞ്ഞിന്റെ മാതാപിതാക്കളാകുന്നതിന്റെ സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറുന്ന നൈറ്റ് വാച്ച്മാന്റെ റോള്‍ ആസ്വദിക്കൂ' സച്ചിൻ കുറിച്ചു. ഈ കമന്റ് രഹാനയുടെ ട്വീറ്റിനൊപ്പം ചർച്ചയാവുകയും ചെയ്തു.

പെണ്‍കുഞ്ഞിനാണ് രാധിക ജന്മം നല്‍കിയത്. ഭാര്യയും കുഞ്ഞുമൊത്തുള്ള ഫോട്ടോ ഹലോ എന്ന ക്യാപ്ഷനോടെയാണ് താരം ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെയായിരുന്നു സാക്ഷാൽ സച്ചിന്റെ ട്വീറ്റ്.

Next Story
Read More >>