അധ്യാപക ദിനത്തില്‍ ​ഗുരുവിനെ സ്മരിച്ച് സച്ചിന്‍; ഹൃദയനിര്‍ഭരമായ കുറിപ്പ്

ക്രിക്കറ്റ് ജീവിതത്തിൽ സച്ചിൻെറ ഉയർച്ചക്ക് കാരണമായ അചരേക്കറെ കുറിച്ച് സച്ചിന്‍ പലപ്പോഴും വാചാലനാകാറുണ്ട്. ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ തന്നെ പഠിപ്പിച്ചത് അചരേക്കറാണെന്ന് സച്ചിന്‍ പറയുന്നു.

അധ്യാപക ദിനത്തില്‍ ​ഗുരുവിനെ സ്മരിച്ച് സച്ചിന്‍; ഹൃദയനിര്‍ഭരമായ കുറിപ്പ്

അധ്യാപകദിനത്തില്‍ പരിശീലകനും വഴികാട്ടിയുമായ രമാകാന്ത് അചരേക്കര്‍ക്കറെ അനുസ്മരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഹൃദയനിര്‍ഭരമായ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്.

കുട്ടിക്കാലത്തുതന്നെ സച്ചിനിലെ പ്രതിഭയെ കണ്ടെത്തുകയും കഴിവുകള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത പരിശീലകനാണ് അചരേക്കര്‍. അചരേക്കര്‍ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സച്ചൻെറ പോസ്റ്റ്. അധ്യാപകര്‍ വിദ്യാഭ്യാസം കൊണ്ടുമാത്രമല്ല മൂല്യം കൊണ്ടും ഏറെ പ്രധാനപ്പെട്ടവരാണെന്ന് സച്ചിൻ വ്യക്തമാക്കുന്നു.

''അധ്യാപകര്‍ വിദ്യാഭ്യാസം കൊണ്ടുമാത്രമല്ല മൂല്യം കൊണ്ടും ഏറെ പ്രധാനപ്പെട്ടവരാണ്. മൈതാനത്തും ജീവിതത്തിലും നേരെ കളിക്കാൻ അചരേക്കര്‍ സർ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തിലെ മഹത്തായ സംഭാവനയ്ക്ക് ഞാൻ എപ്പോഴും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. അദ്ദേഹത്തിന്റെ പാഠങ്ങൾ ഇന്നും എന്നെ നയിക്കുന്നു''. -സച്ചിൻെ കുറിച്ചു.

ക്രിക്കറ്റ് ജീവിതത്തിൽ സച്ചിൻെറ ഉയർച്ചക്ക് കാരണമായ അചരേക്കറെ കുറിച്ച് സച്ചിന്‍ പലപ്പോഴും വാചാലനാകാറുണ്ട്. ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ തന്നെ പഠിപ്പിച്ചത് അചരേക്കറാണെന്ന് സച്ചിന്‍ പറയുന്നു. അദ്ദേഹം തന്റെ ജീവിത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വാക്കുകള്‍കൊണ്ട് വിവരിക്കാനാകുന്നല്ല. ഗുരു പണിത അടിത്തറയിലാണ് തന്റെ നില്‍പെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ഈവര്‍ഷം ജനുവരിയില്‍ 87-ാം വയസിലാണ് അചരേക്കര്‍ അന്തരിച്ചത്.

Read More >>